ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സംഗമത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് പര്യടനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് എടതിരിഞ്ഞി സെന്ററില്‍ ഫ്‌ളാഷ് മോബ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി സെന്ററില്‍ നിന്ന് ആരംഭിച്ച പര്യടനം എടക്കുളം, കിഴുത്താണി, കാട്ടൂര്‍ ബസാര്‍, കാറളം, മൂര്‍ക്കനാട്, മാപ്രാണം, പുല്ലൂര്‍, നടവരമ്പ്, ഠാണാ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ സമാപിച്ചു.. സമാപന യോഗം സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, പ്രസിഡണ്ട് വി.എ.അനീഷ്, ടി.വി.വിനീഷ, മായ മഹേഷ്, എം.വി.ഷില്‍വി, ആതിര ഷാജന്‍, മേധ മനോജ്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here