ഇരിങ്ങാലക്കുട : ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അവര്‍ക്ക് നിശ്ചയിച്ച ദിവസങ്ങളില്‍ യൂണിറ്റ് പരിധിയിലെ വിടുകളില്‍ കയറിയിറങ്ങി സുമനസ്സുകളില്‍ നിന്ന് വാഴയിലയില്‍ പൊതിഞ്ഞ് ശേഖരിച്ച ഉച്ചയൂണാണ് എല്ലാ ദിവസവും ആശുപത്രിയില്‍ എത്തിക്കുന്നത്. രോഗികളെയൊ കൂട്ടിരിപ്പുകാരെയൊ വരി നിര്‍ത്തിക്കാതെ അവരവരുടെ കിടക്കകളിലേക്ക് പൊതിച്ചോറുകള്‍ എത്തിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോള്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ബിജു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, ഹൃദയപൂര്‍വ്വം കണ്‍വീനര്‍ അതീഷ് ഗോകുല്‍, കെ.ഡി.യദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here