ഇരിങ്ങാലക്കുട: 2017 -2018 അധ്യായന വര്‍ഷത്തിന്റെ സമാപ്തി കുറിച്ചുകൊണ്ട് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍ റെക്ടറും മാനേജറും ആയിരുന്ന ഫാ.തോമസ് പൂവേലിക്കന്‍ അധ്യക്ഷനായിരുന്നു. ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചു. തദവസരത്തില്‍ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. റെക്ടറും മാനേജറുമായ ഫാ.മാനുവല്‍ മേവഡ, സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍, എല്‍.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി.ഓമന, പി.ടി.എ. പ്രസിഡണ്ട് ടെല്‍സണ്‍ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി ബിന്ദു സ്‌കറിയ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here