ഇരിങ്ങാലക്കുട: ഡോണ്‍ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ നാലാമത് ആനന്ദ്ചാക്കോ മെമ്മോറിയല്‍ സയന്‍സ് എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ മാത്യുപോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ.മനു പീടികയില്‍, ഫാ.ജോയ്‌സണ്‍, ഫാ.ജോസിന്‍, എല്‍.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി.ഓമന വി.പി, ബാബുകെ.പി, പി.ടി.എ.പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ സന്നിഹിതരായിരുന്നു. ശാസ്ത്രാഭിരുചിയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കണമെന്ന്് ചടങ്ങ് ഉദ്ഘാടനം ചെയ്ത ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യുപോള്‍ ഊക്കന്‍ അരിയിച്ചു.ബാബുകെ.പി, പി.ടി.എ.പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ ആസംസകള്‍ അറിയിച്ച് പ്രസംഗിച്ചു. തുടര്‍ന്ന് ശാസ്ത്രകൗതുകങ്ങള്‍ക്ക് താത്പര്യം ജനിപ്പിക്കാനുതകുന്ന തരത്തിലുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രോഗ്രാം കോ.ഓഡിനേറ്റര്‍ ലതാസുധീര്‍ സ്വാഗതം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here