കെ എസ് ആര്‍ ടി സി റോഡില്‍ ഡിസല്‍ : നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.

1048

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകുന്ന റോഡില്‍ വാഹനങ്ങളില്‍ നിന്നും ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു.തിങ്കളാഴ്ച്ച രാത്രിയാണ് റോഡില്‍ ഡിസല്‍ ചോര്‍ച്ച ഉണ്ടായിട്ടുള്ളത്.കെ എസ് ആര്‍ ട്ടി സി ബസ് സ്റ്റാന്റ് മുതല്‍ എല്ലാ വളവുകളിലും ഡിസല്‍ റോഡില്‍ ചോര്‍ന്ന നിലയിലാണ്.ചെവ്വാഴ്ച്ച പുലര്‍ച്ചേ ഇത് വഴി വന്ന നിരവധി ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.വാഹനങ്ങള്‍ റോഡില്‍ പരന്നു കിടക്കുന്ന ഡീസലില്‍ തെന്നി വീഴുകയായുന്നു.ജനങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അഗ്നിശമന സേനാവിഭാഗം എത്തി റോഡ് വെള്ളമെഴിച്ച് വൃത്തിയാക്കി.സമാപത്ത് നിന്ന് മണ്ണ് വാരിയിട്ട് റോഡിന്റെ വഴുക്കല്‍ ഇല്ലാതെയാക്കി.കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് ഡീസല്‍ ചോര്‍ന്നതെന്നു നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു എന്നാല്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇത് നിഷേധിച്ചു.ഡിസല്‍ ചോര്‍ച്ച നടന്നിട്ടുണ്ടെങ്കില്‍ ബസ് ഡ്രെവര്‍മാര്‍ റിപോര്‍ട്ട് ചെയ്യുമെന്നും ബസ് സ്റ്റാന്റില്‍ ഡിസല്‍ ചോര്‍ച്ചയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.അഗ്‌നിശമനസേനാ വിഭാഗത്തിന്റെ സ്റ്റേഷന്‍ ഓഫീസര്‍ പി. വെങ്കിട്ടരാമന്‍, ലീഡിങ് ഫയര്‍മാന്‍ എം.എസ് രമേഷ്, ഫയര്‍മാന്‍മാരായ സനൂപ് പി.ബി, രഞ്ജിത്ത്. ആര്‍, മനോജ്.എം, ഫയര്‍മാന്‍ ഡ്രൈവര്‍ അജയന്‍.ടി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.

Advertisement