ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സിലെ ആദിത്തിന്റെ അപകടമരണം ഒരു ഞെട്ടലോടെ ഓര്‍ക്കുമ്പോള്‍ തന്നെ ആദിത്തിന്റെ ഹൃദയം ഏറ്റുവാങ്ങി, ആദിത്തിന്റെ ഹൃദയത്തുടിപ്പുമായ് കസാക്കിസ്ഥാനിലെ അസ്താനില്‍ നിന്ന് എട്ടാം കാസ്സുകാരി ദില്‍നാഷ് എസ്സാന്‍ ആദിത്തിന്റെ വീട്ടിലെത്തിയത് വികാര നിര്‍ഭരമായ രംഗങ്ങള്‍ സൃഷ്ടിച്ചു. ആദിത്തിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് ആദിത്തിന്റെ കുടുംബത്തോടുള്ള നന്ദിപ്രകാശിപ്പിച്ച് , ആദിത്തിന്റെ സ്മരണാര്‍ത്ഥം മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ സഹായം വിതരണം ചെയ്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സന്ദേശമായി മാറി ദില്‍നാഷിന്റെ സന്ദര്‍ശനം. അമ്മ അന്നാറയും ഹൃദയശസ്ത്രക്രിയ നടത്തിയ മലര്‍ ആശുപത്രിയിലെ പി.ആര്‍.ഒ. സതീഷും, ട്രാന്‍സിലേറ്റര്‍ പ്രജുവിനുമൊപ്പമാണ് ദില്‍നാസ് ആദിത്തിന്റെ കുടുംബത്തോട് നന്ദിപറയാനും, ആദിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും എത്തി ചേര്‍ന്നത്. ചേലൂര്‍ എല്‍പി സ്‌കൂളില്‍ നടന്ന ചാവറ ഫാമിലി ഫോറത്തിന്റെ ആദിത്ത് സ്മരണ വിദ്യഭ്യാസ സഹായവിതരണ ചടങ്ങിലും ദില്‍നാസ് പങ്കെടുത്തു. കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, ചാവറ ഫാമിലിഫോറം പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here