നടവരമ്പ് ; ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ട്  ക്ലാര സെന്റ്ആല്‍ബനാ പ്രൈമറിസ്‌കൂളില്‍ കഴിയുന്നവരെയാണ് കുട്ടികള്‍ സന്ദര്‍ശിച്ചത്.നടവരമ്പ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയും കുടുംബവും ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വേദനാജനകമായ കാഴ്ചയായിരുന്നു. സ്‌കൗട്ട്  & ഗൈഡ് ,എന്‍.എസ് .എസ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ് സന്ദര്‍ശനം നടത്തിയത് ക്യാമ്പില്‍ കഴിയുന്നവര്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം വിദ്യാര്‍ത്ഥികളോട് പങ്കുവയ്ക്കുകയും കുട്ടികള്‍ അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു.ബ്രഡ് റെസ്‌ക് പലഹാരങ്ങള്‍ എന്നിവ കൂട്ടികള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വിതരണം ചെയ്തു.ഗൈഡ് ക്യാപ്റ്റന്‍ സി.ബി ഷക്കീല സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. സാമൂഹിക ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ ഷെമി.അദ്ധ്യാപിക ജസീന എന്നിവര്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here