ഇരിങ്ങാലക്കുട- ജമ്മു കശ്മീരില്‍ വച്ച് വീരമ്യത്യു വരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ  ഭൗതികശരീരം  സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ ആസ്ഥാനമന്ദിരമായ മുരിയാട്  സിയോണ്‍ ധ്യാനകേന്ദ്രത്തോടനുബന്ധിച്ചുള്ള സെമിത്തേരിയില്‍ സംസ്‌കരിച്ചു.  ബുധനാഴ്ച വൈകിട്ട് 5.30ന ആണ് ഉദയംപേരുള്ള വസതിയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ  മ്യതദേഹം എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തില്‍ എത്തിയത്് ജില്ലാകളക്ടര്‍ ടി.വി.അനുപമ പുഷ്പചക്രം അര്‍പ്പിച്ചു.  തുടര്‍ന്ന് പ്രഫ.കെ.യു.അരുണന്‍ എം.എല്‍.എ., ജില്ലാപോലീസ്സുപ്രണ്ട് എം.കെ.പുഷ്‌കരന്‍,ലെഫ്‌നന്‍.റ് കേണല്‍ തോമസ്, മുന്‍ എം.എല്‍.എ.തോമസ് ഉണ്ണിയാടന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍, തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ കാതറിന്‍ പോള്‍, ടി.ജി.ശങ്കരനാരായണന്‍, മുകുന്ദപുരം താലൂക്ക് തഹസീല്‍ദാര്‍ മധുസൂദനന്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി,  പഞ്ചായത്തംഗം തോമസ് തൊകലത്ത്,  തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്പ്പിക്കുവാന്‍  എത്തിയിരുന്നു. മരണാനന്തരശുശ്രഷകള്‍ക്ക് ്ഫാ.ബിനോയ് മണ്ഡപത്തില്‍,ഡോ.ഫ് വില്ലി, നവീന്‍ പോള്‍ എന്നിവര്‍  കാര്‍മ്മികത്വം നല്‍കി. വീട്ടുകാരുടെയും . നൂറുകണക്കിന് എംപറര്‍ ഇമ്മാനുവേല്‍ വിശ്വാസികളുടെയും  സാന്നിദ്ധ്യത്തില്‍   ലാന്‍സ് നായിക്  ആന്റണി സെബാസ്റ്റ്യന്റെഭൗതിക ശരീരം സംസ്‌കരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here