മാപ്രാണം: സി.പി.ഐ(എം) മുന്‍ നേതാവ് എ.സി.ഷണ്‍മുഖന്‍ മാസ്റ്റര്‍ (86) നിര്യാതനായി. സി.പി.ഐ (എം) പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം, കരുവന്നൂര്‍ ബാങ്ക് മുന്‍ പ്രസിഡണ്ട്, പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം,
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന മുന്‍ സെക്രട്ടറി, ദീര്‍ഘകാലം കെ.ജി.ടി.എ ജില്ലാ സെക്രട്ടറി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ നേതാവ്, തൃശൂര്‍ ജില്ലാ അദ്ധ്യാപക സഹകരണ സംഘം സ്ഥാപക നേതാവ്, കേര ഫെഡ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗം, കെ.എസ്.കെ.ടി.യു ഇരിങ്ങാലക്കുട ഏരിയ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ ചന്ദ്രിക ടിട്ട. അദ്ധ്യാപിക (പരേത ), മക്കള്‍ രാജേഷ് ( സര്‍ക്കാര്‍ ഉദ്യോഗസ്ഥ സഹ. സംഘം തൃശൂര്‍) രാജി (ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, നാട്ടിക ) മരുമക്കള്‍ ജിനി (മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍) മൃത്യുഞ്ജയന്‍ (കേരള ഫയര്‍ ഫോഴ്‌സ്, ഇരിങ്ങാലക്കുട)
സംസ്‌കാരം ഏപ്രില്‍ 3 ബുധനാഴ്ച രാവിലെ 11 മണിക്ക് മാപ്രാണത്തുള്ള സ്വവസതിയില്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here