മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രവാക്യവുമായി സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട മണ്ഡലം കാല്‍നടജാഥ ഒക്ടോബര്‍ 11 മുതല്‍ 14 വരെ നടക്കും .സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ക്യാപ്റ്റനും അനിതാ രാധാകൃഷ്ണന്‍ വൈസ് ക്യാപ്റ്റനും എന്‍ കെ ഉദയപ്രകാശ് ഡയറക്ടറുമായ ജാഥ 11 ന് വൈകീട്ട് 5 മണിക്ക് പടിയൂര്‍ വളവനങ്ങാടിയില്‍ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും .12 ന് കാലത്ത് പടിയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും പര്യടനം ആരംഭിക്കുന്ന ജാഥ കാട്ടൂര്‍ ,കാറളം പഞ്ചായത്തുകളിലെ പര്യടനത്തിനു ശേഷം അന്ന് വൈകീട്ട് കിഴുത്താനിയില്‍ സമാപിക്കും .സമാപന പൊതുസമ്മേളനം സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്യും .13 ന് നടവരമ്പില്‍ നിന്നും ആരംഭിച്ച് ആളൂരില്‍ സമാപിക്കും .സമാപനപൊതുസമ്മേളനം സി പി ഐ സംസ്ഥാന എക്‌സി.അംഗം രാജാജി മാത്യു തോമാസ് ഉദ്ഘാടനം ചെയ്യും .14 ന് കരുവന്നൂരില്‍ നിന്നും ആരംഭിച്ച് എടക്കുളം കനാല്‍പാലം പരിസരത്ത് സമാപിക്കും .സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും .കെ ശ്രീകുമാര്‍ ,ടി കെ സുധീഷ് ,കെ പി സന്ദീപ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും

LEAVE A REPLY

Please enter your comment!
Please enter your name here