ഇരിങ്ങാലക്കുട: പണി തുടങ്ങി നാളുകളായിട്ടും തങ്ങളുടെ വാര്‍ഡുകളിലൊന്നും സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല എന്നും, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മെല്ലെപ്പോക്ക് നയങ്ങളാണ് ഇതിനു കാരണമെന്നും നഗരസഭയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. തങ്ങളുടെ വാര്‍ഡുകളില്‍ ഇരുട്ടില്‍ തപ്പുന്ന ഇടങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹാരം കാണുന്നില്ലെന്ന് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശിയെ കുറ്റപ്പെടുത്തി കൗണ്‍സിലര്‍മാരായ സോണിയഗിരി,സുജ സജീവ് കുമാര്‍,അമ്പിളി ജയന്‍ എന്നിവര്‍ രംഗത്തെത്തി.കരാര്‍ ഏല്‍പ്പിച്ചവര്‍ നാലു വണ്ടികളിലായി വാര്‍ഡുകളിലെത്തി ക്രമക്കേടുകള്‍ പരിഹരിക്കുന്നുണ്ടെന്ന് വത്സല ശശി അറിയിച്ചു.46 ലക്ഷത്തിന്റെ കരാറാണ് കേടായ സട്രീറ്റ് ലൈറ്റുകള്‍ എല്ലാ വാര്‍ഡുകളിലും മാറ്റി സ്ഥാപിക്കുന്നതിന് നല്‍കിയിരിക്കുന്നത്.വാര്‍ഡുകളില്‍ പല സ്ഥലങ്ങളിലും മാറ്റി സ്ഥാപിച്ച ബള്‍ബുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തനരഹിതമാകുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here