ഇരിങ്ങാലക്കുട:അന്തര്‍ദേശീയ യോഗ ദിനം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹോസ്പിറ്റലിന്റെയും യൂറോളജി ഡിപ്പാര്‍ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു. പ്രശസ്ത യോഗാചാര്യന്‍ ശ്രീ ഷിബു യോഗക്ക് നേതൃത്വം നല്‍കി. ‘മനസിന്റെ ആരോഗ്യത്തിന് യോഗ’ എന്ന വിഷയത്തെ ആസ്പദമാക്കി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഡോ . ജിതുനാഥ് MR, MS, DNB Mch (Uro) ക്ലാസെടുത്തു. ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, മറ്റു ആശുപത്രി ജീവനക്കാര്‍ യോഗദിനത്തില്‍ പങ്കു ചേര്‍ന്നു. മനസിന്റേയും ശരീരത്തിന്റേയും ചിന്തയുടേയും പ്രവര്‍ത്തിയുടേയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൂടിച്ചേരലിന്റേയും സര്‍വ്വോപരി ആരോഗ്യത്തിന്റേയും സൗഖ്യത്തിന്റേയും മൂര്‍ത്തി ഭാവമാണ് യോഗ. വ്യായാമം എന്നതിലുപരി യോഗ ഒരുവനെ അവന്റെ ആത്മാവ്, ചുറ്റുപാട് എന്നിവയെക്കുറിച്ച് ബോധമുള്ളവനാക്കുന്നു. യോഗ പരിശീലനത്തിലൂടെ ജീവിത ശൈലിയിലും ബോധമനസിനും ചില മാറ്റങ്ങള്‍ സംഭവിക്കാം. ഈ മാറ്റങ്ങള്‍ ഇന്നത്തെ കാലാവസ്ഥ വ്യതിയാനങ്ങളെപ്പോലും ചെറുത്തു നില്ക്കു വാന്‍ നമ്മെ സഹായിക്കുന്നതിനാല്‍ യോഗ ദിനചര്യയുടെ ഭാഗമാക്കാന്‍ തീരുമാനിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here