ഇരിങ്ങാലക്കുട :സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പും അഭിരുചി പരീക്ഷയും നവംബര്‍ 10 ന് ഇരിങ്ങാലക്കുട നക്കര കോംപ്ലക്‌സില്‍ നടക്കുന്നു. രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ക്ലാസ്സ്‌വിദ്യാര്‍ത്ഥികളുടെ നന്മയെ ലക്ഷ്യമാക്കി വിവിധ വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസ്സുകള്‍ സെമിനാറുകള്‍ ശില്പശാലകള്‍, ലഹരി, ആരോഗ്യബോധവല്‍ക്കരണക്ലാസ്സുകള്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ്സുകള്‍, വിദ്യഭ്യാസ അവാര്‍ഡ് മേള, ഗുരുശ്രേഷ്ഠ ആദരിക്കള്‍ തുടങ്ങിയ നിരവധി പരിപാടികളാണ് സംസ്ഥാന പി.ടി.എ. ഒരുക്കുന്നത്. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്നതിന് സിവില്‍ സര്‍വ്വീസ് ക്ലാസ്സുകള്‍, മെഡിക്കല്‍, എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് ക്ലാസ്സുകള്‍ തുടങ്ങി വിവിധ കോഴ്‌സുകളും സംസ്ഥാന പി.ടി.എ.യുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എബ്‌ളൈഡ് എഡ്യൂ-കെയര്‍ എന്ന വിദ്യഭ്യാസ സ്ഥാപനവുമായി സഹകരിച്ചുകൊണ്ടാണ് ക്ലാസ്സുകള്‍ നടക്കുന്നത്. പ്രസ്തുത ക്ലാസ്സുകളുടെ ഒരു കേന്ദ്രം ഇരിങ്ങാലക്കുടയില്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് പി.ടി.എ. 7-ാംക്ലാസ്സു മുതല്‍ +1,+2 ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫൗണ്ടേഷന്‍ ക്ലാസ്സുകളും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2019 -20 സിവില്‍സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അവധി ദിന ക്ലാസ്സുകളും, ക്രാഷ് കോഴ്‌സുകളും ആരംഭിക്കുന്നുണ്ടെന്ന് പിടിഎ.ജനറല്‍ സെക്രട്ടറി കെ.എം.ജയപ്രകാശ്, ജില്ലാകമ്മറ്റി അംഗം അജോ.ജോണ്‍ , അക്കാദമി കോ-ഓര്‍ഡിനേറ്റര്‍മാരായ സ്റ്റാര്‍ലി, അതുല്‍രാജ് സി.എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here