ഇരിഞ്ഞാലക്കുട -സിവില്‍ സര്‍വ്വീസില്‍ മലയാളി സാന്നിധ്യം കുറഞ്ഞുവരാന്‍ ഇടയാകുന്ന സാഹചര്യത്തെക്കുറിച്ച് ഗൗരവപൂര്‍വ്വമായ വിലയിരുത്തല്‍ഉണ്ടാകണം എന്ന് സി.എന്‍. ജയദേവന്‍ എം.പി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ അദ്ധ്യാപക അനദ്ധ്യാപകരുടെ വിരമിക്കല്‍ചടങ്ങില്‍ ഫേട്ടോ അനാച്ഛാദനം ചെയ്ത ്‌സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിന് 14-ാം സ്ഥാനമാണുള്ളത് എന്ന് കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍പാര്‍ലമെന്റില്‍ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. കേരളത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതില്‍ വിജയിച്ചുവെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ വേണ്ടത്ര വിജയിക്കാനായില്ല. ഇതിന്റെ പ്രതിഫലനം സിവില്‍സര്‍വ്വീസ് പരീക്ഷാ ഫലത്തില്‍ നിഴലിക്കുന്നുണ്ട്. പൊതുവിജ്ഞാനം ആര്‍ജ്ജിക്കുന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും രാജ്യത്തെ ഏറ്റവുംമികച്ച സിവില്‍ സര്‍വ്വീസിലേക്ക് ശ്രദ്ധതിരിക്കണമെന്നും അദ്ദേഹം പറഞ്ഞൂ.
കില ഡയറക്ടര്‍ ഡോ.ജോയി ഇളമ മുഖ്യപ്രഭാഷണവും സി.എം.ഐ. സഭയുടെ ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പള്ളി അനുഗ്രഹ പ്രഭാഷണവും നടത്തി. മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, പ്രൊഫ.പി.ആര്‍.ബോസ്, പ്രൊഫ.സത്യന്‍ ജോസഫ് കോളേങ്ങാടന്‍,ഡോ.വി.പി. ജോസഫ്, ഓഫീസ് സൂപ്രണ്ട് ഷാജു വര്‍ഗ്ഗീസ് , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സാരംഗ് ബാബു, ജയ്‌സണ്‍ പാറേക്കാടന്‍, സുഭാഷ് എന്‍.കെ ഇക്കൊല്ലം വിരമിക്കുന്ന കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.പി.ആന്റോ, ജീവനക്കാരായ എന്‍.എ. ജോയി, എ.എല്‍.പോള്‍, ടി.ഐ.പോള്‍എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here