ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ സി.ഐ.യും എസ്.ഐയും ഏറ്റുമുട്ടലില്‍ സി.ഐക്ക് മേല്‍ ആധിപത്യം നേടി എസ്.ഐ. വിജയം നേടി . ഓണാഘോഷപരിപാടികളുടെ ഭാഗമായി നടന്ന ആവേശകരമായ വടംവലി മത്സസരത്തിന്റെ അവസാന റൗണ്ടിലാണ് സിഐ ബിജോയ് സാറിന്റെ നേതൃത്വത്തിലുള്ള ടീമും എസ്‌ഐ സുബിന്‍സാറിന്റെ നേതൃത്വത്തിലുള്ള ടീമും ഏറ്റുമുട്ടി രണ്ട് റൗണ്ടിലും എസ്.ഐ.സുബിന്റെ നേതൃത്വത്തിലുള്ളടീമ് വിജയം കരസ്ഥമാക്കി ഏവേശകരമായ വടംവലിമത്സരത്തില്‍ 4 ടീമുകള്‍ പങ്കെടുത്തു. നൂറുകണക്കിന് ആളുകളുടെ ആരവങ്ങള്‍ക്കിടയില്‍ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സിഐ ബിജോയില്‍ നിന്നും സമ്മാനമായി വാഴകുല ഏറ്റുവാങ്ങുകയും ചെയ്തു. ഓണഘോഷപരിപാടികളുടെ ഭാഗമായി നടന്ന ബലൂണ്‍ വീര്‍പ്പിക്കല്‍ മത്സരത്തില്‍ സിഐബിജോയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.കയറുകെട്ടല്‍ മത്സരത്തില്‍ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ ആഗ്നസ് വിജയിച്ചു. ഓണാഘോഷ പരിപാടിയില്‍ സി.ഐ.ബിജോയ്, എസ്.ഐ.സുബിന്‍, ജനമൈത്രീ സമിതിഅംഗങ്ങളായ പി.ആര്‍.സ്റ്റാന്‍ലി, ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. സിവില്‍പോലീസ് ഓഫീസര്‍ പ്രതാപന്‍ സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here