പൊറത്തിശേരി: ക്രൈസ്തവ സഭയുടെ വിശ്വാസപരവും ഭൗതികപരവുമായ എല്ലാ നിയന്ത്രണങ്ങളും കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേക ട്രൈബ്യൂണല്‍ വഴി നിയന്ത്രിക്കുന്ന ‘ചര്‍ച്ച് ബില്‍’ നെതിരെ പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക പ്രതിഷേധിച്ചു. സഭാതലങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളോടു ചേര്‍ന്ന് പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ സിഎല്‍സി, സിവൈഎം യുവജനങ്ങളുടെ നേതൃത്വത്തില്‍ സഭയുടെ കെട്ടുറപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി മനുഷ്യചങ്ങല സംഘടിപ്പിച്ചു. ‘ചര്‍ച്ച് ബില്‍’ വേണ്ട എന്ന സൂചനയുമായി ബില്‍ കത്തിക്കുകയും ചെയ്തു. പൂര്‍വികരിലൂടെ കൈമാറി ലഭിച്ച ക്രൈസ്തവ വിശ്വാസവും സമ്പത്തും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് ഇടവകാംഗങ്ങള്‍ ഒരുമിച്ചു പ്രതിജ്ഞയെടുത്തു. വികാരി ഫാ. ജിജി കുന്നേല്‍, സെമിനാരി വൈസ് റെക്ടര്‍ ഫാ. ജിനു വെങ്ങാട്ടുപറമ്പില്‍, കൈക്കാരന്‍മാരായ സാബു തട്ടില്‍, ഹിരണ്‍ മടത്തുംപടി, തോമസ് പ്ലാത്തടം, മതബോധന പ്രധാന അധ്യാപികന്‍ റാഫേല്‍ ചിറ്റിലപ്പിള്ളി, കേന്ദ്രസമിതി പ്രസിഡന്റ് ജോസ് ആലപ്പാടന്‍ എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഗവണ്‍മെന്റിന്റെ ഈ തീരുമാനം പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടു ഒപ്പുശേഖരണവും നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here