ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന്റെ മെറിറ്റ് ഡേ ആഘോഷങ്ങള്‍ 2019 ജനുവരി 11 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേയ്മസ് വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ റവ. ഫാ. ജോണ്‍ പാല്യേക്കര സി.എം.ഐ (മുന്‍ മാനേജര്‍ ക്രൈസ്റ്റ് ആശ്രമം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രൈസ്റ്റ് എന്‍ജിനിയറിങ്ങ് കോളേജ്) അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. ഷാജു എടമന സി.എം.ഐ (ദേവമാത എഡ്യൂക്കേഷനല്‍-മാസ് മീഡിയ കൗണ്‍സിലര്‍) അനുഗ്രഹ പ്രഭാഷണം നടത്തിയ ഈ ചടങ്ങില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഫാ. സണ്ണി പുന്നേേലിപറമ്പില്‍ സി. എം. ഐ സ്വാഗതം നേര്‍ന്നു. പി ഡബ്ലിയു പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍ ആശംസകളും വിദ്യാര്‍ത്ഥി പ്രതിനിധി എല്‍റോസ് വര്‍ഗ്ഗീസ് നന്ദിയും അര്‍പ്പിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും, തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വര്‍ണ്ണശഭളമായ കലാവിരുന്നും ചടങ്ങിന് മാറ്റു കൂട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here