ഇരിങ്ങാലക്കുട : വയനാട്, പാലക്കാട് മേഖലയില്‍ പ്രകൃതിക്ഷോഭം നേരിടുന്നവര്‍ക്കുള്ള മങ്ങാടിക്കുന്നിന്റെ സ്‌നേഹവുംകരുതലും നിറച്ച മൂന്ന് വാഹനങ്ങള്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കാമ്പസ്സില്‍നിന്ന് യാത്രയായി.വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകജീവനക്കാരുംചേര്‍ന്ന് സമാഹരിച്ച 15 ലക്ഷത്തോളം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ഇന്ന് വിതരണം ചെയ്യും.പ്രളയവാര്‍ത്ത അറിഞ്ഞയുടനെ ക്രൈസ്റ്റ്‌കോളേജ് ഓഡിറ്റോറിയത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ കളക്ഷന്‍ സെന്റര്‍ആരംഭിച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തര ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റ് നല്‍കിയാണ്‌വിദ്യാര്‍ത്ഥികളുടെ സംഭാവനകള്‍ സ്വീകരിച്ചത്. ക്രൈസ്റ്റിലെ കളക്ഷന്‍ സെന്ററിനെക്കുറിച്ച് കേട്ടറിഞ്ഞ് പൂര്‍വ്വവിദ്യാര്‍ത്ഥികളൂം സഹായഹസ്തവുമായി എത്തി. പ്രളയദുരിതാശ്വാസത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒരുമനസ്സായിമുന്നിട്ടിറങ്ങിയതോടെ സംഭരണകേന്ദ്രം നിറഞ്ഞു.
വയനാട് ജില്ലയിലെ പനമരം, ബത്തേരി, നടവയല്‍, മാനന്തവാടി ഭാഗങ്ങളിലെ ആദിവാസി ഊരുകളിലും പാലക്കാട് പാലക്കയം ഭാഗത്തെ ഒറ്റപ്പെട്ട ആദിവാസി സെറ്റില്‍മെന്റ ്പ്രദേശങ്ങളിലുമാണ് സഹായം വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ ഡോ. മാത്യുപോള്‍ ഊക്കന്‍ അറിയിച്ചു.വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രൊഫ.ജെബിന്‍ ഡേവീസ്, പ്രൊഫ.തരു ആര്‍., പ്രൊഫ.മൂവിഷ്മുരളിഎന്നിവര്‍ നേതൃത്വം നല്‍കും. ദുരിത ബാധിത പ്രദേശങ്ങളില്‍ ഭാവിയില്‍ കൂടുതല്‍ സഹായം എത്തിക്കുവാന്‍ ആലോചനയുണ്ടെന്ന് ്എന്ന് വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ.ജോയ് പീണിക്കപ്പറമ്പില്‍ ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് എന്നിവര്‍ അറിയിച്ചു.
ആദിവാസികോളനികളില്‍ ടെന്റ്അടിക്കുതിനുള്ളസാധന സാമഗ്രികള്‍, ടാര്‍പായ ,അരി,പലവ്യഞ്ജനങ്ങള്‍, സ്റ്റീല്‍ പാത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയാണ് ഇത്തവണ വിതരണംചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here