ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പ്രവേശനോത്സവം

522

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് തിരിതെളിഞ്ഞു. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന പഠനസമാരംഭച്ചടങ്ങില്‍ ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സി. എം. ഐ. ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി. എം. ഐ. അധ്യക്ഷത വഹിച്ചു. എല്ലാ വിഷയത്തിലും നൂറു ശതമാനം മാര്‍ക്ക് നേടിയ ഇലെക്ട്രിക്കല്‍ വിദ്യാര്‍ത്ഥിനി കുമാരി. ഗോപിക എം. നു കോളേജ് പ്രത്യേക ആദരം നല്‍കി അനുമോദിച്ചു. കോളേജില്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ‘ഹരിത ഹരിശ്രീ’ പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിക്കും നാട്ടുമാവിന്‍ തൈ നല്‍കി. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി സി. എം. ഐ. മാവിന്‍തൈ വിതരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. സജീവ് ജോണ്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലി. പി. ടി. എ. വൈസ് പ്രസിഡന്റ് ശ്രീ. പാപ്പച്ചന്‍ ജോര്‍ജ്, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ പ്രജുല്‍ എന്‍. എ. എസ്., വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. ഡി. ജോണ്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇന്‍സൈറ്റ് കൗണ്‌സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. പോള്‍ പൊട്ടയ്ക്കല്‍ സി. എം. ഐ. ക്ലാസ് നയിച്ചു.

Advertisement