ഇരിങ്ങാലക്കുട : ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്ക് അഭിമാനമായി ക്രൈസ്റ്റ് കോളേജിലെ അറംഗ മലയാളി ഗവേഷണസംഘത്തെ ഹംഗറിയില്‍ വെച്ച് നടക്കുന്ന 31-ാംമത് യുറോപ്യന്‍ ചിലന്തി ഗവേഷണ സമ്മേളനത്തിലേയ്ക്ക് പ്രത്യേക ക്ഷണിതാക്കളായി തിരഞ്ഞെടുത്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ഓളം ചിലന്തി ഗവേഷകര്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും ഈ 6 പേര്‍ക്ക് മാത്രമാണ് ക്ഷണം.ജൂലൈ 8 മുതല്‍ 13 വരെ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വച്ചാണ് സമ്മേളനം.ലോക ചിലന്തി ഗവേഷണ മേഖലയ്ക്ക് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ കേന്ദ്രം നല്‍കിയ സംഭാവനകള്‍ക്കുള്ളാതാണ് ഈ അംഗീകാരമെന്ന് ഗവേഷണ കേന്ദ്രം മേധാവി ഡോ.സുധികുമാര്‍ എ വി അഭിപ്രായപ്പെട്ടു.ആറ് പേരും ഇന്ത്യ ചിലന്തികളെ കുറിച്ച് വ്യത്യസ്തമായ ഗവേഷണ പ്രബദ്ധങ്ങളാണ് അവതരിപ്പിക്കുന്നത്.കേളത്തിലെ കോള്‍ പാടങ്ങളിലെ ചിലന്തി വൈവിദ്ധ്യവും ജൈവിക കീട നിയന്ത്രണത്തില്‍ ചിലന്തികള്‍ക്കുള്ള പങ്കുമാണ് ഗവേഷണ വിദ്യാര്‍ത്ഥി നഫീന്‍ കെ എസ് അവതരിപ്പിക്കുന്നത്.സാമൂഹിക ജീവിതം നയിക്കുന്ന ചിലന്തികളുടെ സ്വഭാവ സവിശേഷതകളും അവയുടെ വലയില്‍ കാണുന്ന പരാദ ജീവികളുടെ വൈവിദ്ധ്യവുമാണ് ദ്രശ്യ മോഹന്റെ പഠനം.കാര്യമായ ഗവേഷണങ്ങള്‍ ഒന്നും നടക്കാത്ത കേരളത്തിലെ കാവുകളിലെ ചിലന്തി വൈവിദ്ധ്യവും കലാവസ്ഥ വ്യതിയാനവുമാണ് സുമേഷ് എന്‍ വി യുടെ പ്രബ്ദ്ധം.ജൈവവൈവിധ്യത്തിന്റെ കലവറയായ വയനാട് വന്യജീവ് സങ്കേതത്തില്‍ ഇടക്കിടെ ഉണ്ടാകുന്ന കാട്ടുതീ ചിലന്തി വൈവിദ്ധ്യത്തെ എങ്ങിനെയാണ് ദോഷകരമായി ബാധിക്കുന്നത് എന്നതാണ് സുധിന്‍ പി പി യുടെ പഠനം.ഇന്ത്യയില്‍ ആദ്യമായി രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ വിഷചിലന്തികളുടെ പഠനമാണ് കാശ്മീര എന്‍ എ അവതരിപ്പിക്കുന്നത്.വര്‍ദ്ധിച്ച് വരുന്ന ആഗോള താപനം ചിലന്തികളുടെ ഇരപിടിക്കല്‍ ശേഷിയേയും ആഹാരശ്രംഖലയിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ.സുധികുമാര്‍ എ വി അവതരിപ്പിക്കുന്നത്.യുറോപ്യന്‍ ചിലന്തി ഗവേഷണ സംഘടനയുടെയും യുണിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മിഷന്റെയും ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here