‘ചിലന്തികളുടെ ലോകം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു

237

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍ ജൈവ വൈവിധ്യക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ ‘ചിലന്തികളുടെ ലോകം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ജന്തുശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2015 ലെ ഏറ്റവും നല്ല ഗവേഷകനുള്ള അവാര്‍ഡ് ജേതാവുമായ ഡോ.എ.വി.സുധികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്‍ പ്രൊഫസര്‍ ഡോ.ബിജോയി സി. IQAC കോര്‍ഡിനേറ്റര്‍ ഡോ.റോബിന്‍സണ്‍ പി.പി., പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.മഞ്ജു എന്‍.ജെ., ക്ലബ്ബ് കോര്‍ഡിനേറ്ററും ബോട്ടണി വിഭാഗം മേധാവിയുമായ ഡോ.ടെസി പോള്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗവേഷണ വിദ്യാര്‍ത്ഥി സുധിന്‍ വി.പി.യുടെ നേതൃത്വത്തില്‍ ചിലന്തി നിരീക്ഷണവും നടന്നു.

Advertisement