ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലെ ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ 17,18, തിയ്യതികളില്‍ നാനാജാതി മതസ്ഥരുടെ സഹകരണത്തോടെ ആഘോഷിക്കുകയാണ്. നവംബര്‍ 17 ന് രാവിലെ 6.40 ന് ക്രൈസ്ര്റ്റ് ആശ്രമധിപന്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാപ്പിള്ളി രൂപം എഴുന്നള്ളിപ്പ് വയ്ക്കും. വൈകീട്ട് 5.30 ന് ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ ഭക്ത സംഘടനകളുടെ വാര്‍ഷികം കത്തീഡ്രല്‍ വികാരി ഫാദര്‍ ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്യും. തിരുനാള്‍ ദിനമായ 18 ഞായര്‍ രാവിലെ 9.30 ന് പ്രസ്ദുദേന്തി വാഴ്ച്ച തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനക്ക് ഫാദര്‍ ജോണ്‍ കണ്ടങ്കേരി നേതൃത്വം നല്കുകയും ഫാദര്‍ ജോസഫ് കിഴുക്കുംതല സന്ദേശം നല്കുകയും ചെയ്യും. വൈകീട്ട് 6 മണിക്ക് പ്രദക്ഷിണം. കഴിഞ്ഞ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഓഖി ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ അര്‍ഹതയുള്ള പല മേഖലകളില്‍ രണ്ടര ലക്ഷം രൂപയുടെ സഹായധനം കൊടുക്കുവാന്‍ സാധിച്ചു. ഈ വര്‍ഷവും തിരുനാള്‍ ലളിതമായാണ് ആഘോഷിക്കുന്നതെങ്കിലും അര്‍ഹമായവരെ സഹായിക്കുക എന്ന ലക്ഷ്യവും തിരുനാള്‍ കമ്മറ്റി ആഗ്രഹിക്കുന്നു. പത്രസമ്മേളനത്തില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.വിന്‍സെന്റ് നീലങ്കവിന്‍ കണ്‍വീനര്‍, ജോയി നെയ്യന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സിജു യോഹന്നാന്‍, ബിജു പോള്‍ അക്കരക്കാരന്‍ ബൈബിള്‍ കലോത്സവം കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍ എന്നിവര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here