ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെയും തൃശ്ശൂര്‍ ചെസ്സ് അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരിന്റെ സഹകരണത്തോടുകൂടി സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 2018 ഒക്ടോബര്‍ 14 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജില്‍ വെച്ച് നടത്തപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലാകളില്‍ നിന്നുമുള്ള കളിക്കാര്‍ പങ്കെടുക്കും. 2018 നവംബര്‍ 10 മുതല്‍ 16 വരെ പഞ്ചായബില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള സംസ്ഥാനടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ കോളേജ്ജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു.ടി.പോള്‍ ഊക്കന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ സമ്മാനദാനം നിര്‍വ്വഹിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 14-ാം തിയതി 9 മണിക്ക് മുന്‍പായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് 9387726873 എന്ന മ്പറില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here