പൂമംഗലം -ചരിത്രം ആവര്‍ത്തിച്ച്  പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍  88.21 ശതമാനം  ഫണ്ട് ചിലവഴിച്ച് തൃശ്ശൂര്‍ ജില്ലയില്‍  ഒന്നാമതും സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്തുമാണ്. 100 ശതമാനം നികുതി പിരിവ് ജനുവരി 25 ന് തന്നെ പൂര്‍ത്തീകരിച്ച് ജില്ലയില്  ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കെട്ടിട നികുതി  ശാസ്ത്രീയമായി പരിഷ്‌കരിക്കുന്നതിന്റേയും , കാര്യക്ഷമമാക്കുന്നതിന്റേയും  ഭാഗമായുള്ള സഞ്ചയ പ്യൂരിഫിക്കേഷന്‍ നവംമ്പറോടെ പൂര്‍ത്തീകരിച്ച്  ജില്ലയില് ഒന്നാമതും സംസ്ഥാനത്ത് രണ്ടാം സ്ഥാനവും നേടി. സഞ്ചയ പ്യൂരിഫിക്കേഷന്്‌റെ  ഭാഗമായി തനത് വരുമാനം കുറവുള്ള പൂമംഗലം ഗ്രാമപഞ്ചായത്തിന് നികുതി വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് കഴിഞ്ഞു.പ്രളയദുരിതാശ്വാസ പ്രവര്‍ത്തനവും പ്രളയബാധിതര്‍ക്ക് ആശ്വാസവും, കിറ്റ് വിതരണവും മറ്റ് പ്രവര്‍ത്തനങ്ങളും മാതൃകാപരമായി സംഘടിപ്പിച്ചു.സുകൃതം 2019  പൂമംഗലം ഗ്രാമപഞ്ചായത്തും ,കുടുംബാരോഗ്യ കേന്ദ്രവും , ആര്‍ദ്രം പദ്ധതി നടപ്പിലാക്കിയതിന്റെയും  തുടര്‍ച്ചയായി അവശത അനുഭവിക്കുന്ന പഞ്ചായത്തിലെ മുഴുവന്‍  പാലിയേറ്റിവ് രോഗികള്‍ക്കും   കൂടുതല്‍ ആശ്വാസകരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി  സുകൃതം 2019   പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു.വടക്കുംകര ഗവ.യു.പി സ്‌കൂള്‍ രണ്ടാംഘട്ട വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച 49 ലക്ഷം രൂപയും പദ്ധതി ടെണ്ടര്‍ കഴിഞ്ഞ് നിര്‍മ്മാണം ആരംഭിക്കുന്ന ഘട്ടത്തിലാണ്..കോസ്‌മോ പൊളിറ്റന്‍ ക്ലബിന്റേ9യും, പകല്വീിടിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.അടുത്ത സാമ്പത്തികവര്ഷവത്തെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെസ ഭാഗമായി ഗ്രാമസഭകള്‍ ഫെബ്രുവരി 3 മുതല്‍ ആരംഭിക്കും.പദ്ധതി നിര്വ്വതഹണ പ്രവര്ത്തദനങ്ങള്ക്ക്  പഞ്ചായത്ത പ്രസിഡന്റ്. വര്‍ഷ  രാജേഷ്, വൈസ് പ്രസിഡന്റ്   ഇ.ആര്‍. വിനോദ് ,ഭരണസമിതി അംഗങ്ങള്‍ സെക്രട്ടറി എന്‍.ജി.ദിനേശന്‍ ,പഞ്ചായത്തിലെ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.ഇതിനു പുറമെ ജനങ്ങള്‍ നല്‍കുന്ന  നിര്‍ലോഭമായ  സഹകരണം പദ്ധതി നിര്‍വ്വഹണവും, നികുതി പിരിവും വിജയിപ്പിക്കുന്നതിന് പ്രധാന കാരണങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here