ഇരിങ്ങാലക്കുട-ഡിസ്റ്റിലറി അഴിമതി അന്വേഷിക്കുക,പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കള്ളക്കളി അവസാനിപ്പിക്കുക,റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ യു. ഡി .എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.യു ഡി എഫ് ചെയര്‍മാന്‍ ടി കെ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ധര്‍ണ്ണ മുന്‍ എം.എല്‍ .എ പി .എ മാധവന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ. എം .എസ് അനില്‍ കുമാര്‍ ,കെ .എ റിയാസുദ്ദീന്‍ ,പി .ബി മനോജ് ,ഡോ മാര്‍ട്ടിന്‍ പോള്‍ ,ടി .വി ചാര്‍ലി ,വര്‍ഗ്ഗീസ് പുത്തനങ്ങാടി ,ആന്റൊ പെരുമ്പുള്ളി ,സോണിയാ ഗിരി ,നിമ്യ ഷാജു,റോക്കി ആളൂക്കാരന്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here