കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിക്കുന്ന റൂബി ജൂബിലി സംഗമം ഡിഡാസ്‌ക്കാലോസ് മീറ്റ് മെയ് 12 ന്

573

ഇരിങ്ങാലക്കുട :രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് കത്തോലിക്ക അദ്ധ്യാപകര്‍ക്കായ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംഘടിപ്പിക്കുന്ന റൂബി ജൂബിലി സംഗമം ഡിഡാസ്‌ക്കാലോസ് മീറ്റ് മെയ് 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.1979 ല്‍ രൂപതയില്‍ സ്ഥാപിതമായ സംഘടനയാണ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് .ഏകദേശം 1200 അദ്ധ്യാപകര്‍ അംഗങ്ങളായ സംഘടനയില്‍ ഇരിങ്ങാലക്കുട രൂപത അദ്ധ്യക്ഷന്‍ മുഖ്യരക്ഷാധികാരിയും വിദ്യാഭ്യാസ ചുമതലയുള്ള വികാരി ജനറാള്‍ സാഹരക്ഷാധികാരിയും രൂപതാ കോര്‍പറേറ്റ് മാനേജര്‍ ഡയറക്ടറും വിവിധ വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്നുള്ള 24 അദ്ധ്യാപകരും അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഗില്‍ഡിന്റെ ചാലകശക്തി. പത്രസമ്മേളനത്തില്‍ ഗില്‍ഡ് ഡയറക്ടര്‍ ഫാ. ഡോ. ജോജോ തൊടുപറമ്പില്‍, പ്രസിഡന്റ് സിബിന്‍ ലാസര്‍, സെക്രട്ടറി സി. തെരേസ് എഫ്.സി.സി, വൈസ് പ്രസിഡന്റ് ലിസി, എക്സിക്യൂട്ടീവ് മെമ്പര്‍ ബിജു ആന്റണി എന്നിവര്‍ പങ്കെടുത്തു.

Advertisement