പ്രളയബാധിതരെ പുരരധിവസിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതി പ്രകാരം പുല്ലൂര്‍ ഊരകത്ത് ചെറുപറമ്പില്‍ ഓമനയുടെ ഗൃഹനിര്‍മ്മാണം ആരംഭിച്ചു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി വീടിന് തറക്കല്ലിട്ടു.വൈസ് പ്രസിഡന്റ് കെ .സി ഗംഗാധരന്‍ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം .സി അജിത് പദ്ധതി വിശദീകരിച്ചു.ബാങ്ക് സെക്രട്ടറി സപ്‌ന സി .എസ് ,വില്ലേജ് ഓഫീസര്‍ ബീനാ കുമാരി ,ഭരണസമിതിയംഗങ്ങളായ വാസന്തി അനില്‍ കുമാര്‍ ,രാജേഷ് പി .വി ,ശശി ടി കെ ,കൃഷ്ണന്‍ എന്‍ കെ ,തോമാസ് കാട്ടൂക്കാരന്‍ ,സുജാതാ മുരളി ,അനീഷ് നമ്പ്യാരു വീട്ടീല്‍ ,അനൂപ് പായമ്മല്‍ ,സഹകരണ ഇന്‍സ്‌പെക്ടര്‍മാരായ രാജി എം ,അനു എം ആര്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here