പുല്ലൂര്‍-സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രളയ വീടുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പുതിയ 5 വീടുകള്‍ക്ക് കൂടി തറക്കല്ലിട്ടു.പുല്ലൂരില്‍ ആലേങ്ങാടന്‍ വേലായുധന്റെ വീടിന്  പ്രൊഫ.കെ യു അരുണന്‍ എം .എല്‍. എ യും ,വാര്യത്ത്  സീതയുടെ വീടിന് മുരിയാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും മനക്കല്‍ കാളിയുടെ വീടിന് അസിസ്റ്റന്റ്  രജിസ്ട്രാര്‍ എം .സി അജിത് കുമാറും  ,വില്ലേജ് ഓഫീസര്‍ ബീനാ കുമാരിയും  കോനങ്ങത്ത് ചന്ദ്രമതിയുടെ വീടിന്  പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്  പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും ,പാറേപ്പറമ്പില്‍ ചിത്രയുടെ വീടിന് അസിസ്റ്റന്റ്  രജിസ്ട്രാര്‍ എം .സി അജിത് കുമാറും തറക്കല്ലിട്ടു.ഇതോടെ പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഏറ്റെടുത്തിട്ടുള്ള 9 വീടുകളുടെ നിര്‍മ്മാണവും ആരംഭിച്ചു.ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണമാരംഭിച്ച നാല് വീടുകളുടെ കട്ട്‌ളവെപ്പ് പൂര്‍ത്തിയായി.

LEAVE A REPLY

Please enter your comment!
Please enter your name here