ചേര്‍പ്പ് : പത്ത് വര്‍ഷമായി പിന്‍തുടരുന്ന കാന്‍സര്‍ എന്ന മഹാവിപത്തിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ചേര്‍പ്പ് സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു.അമ്പലത്ത് വീട്ടില്‍ അഫ്സല്‍ (31) നാണ് 2008 ല്‍ ചെറുകുടലില്‍ കാന്‍സര്‍ രോഗം പിടിപ്പെട്ടത് .തുടര്‍ന്ന് പ്രവാസ ലോകത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തി ചികിത്സ ആരംഭിക്കുകയും രോഗം വിട്ട് മാറിയെന്ന് കരുതിയെങ്കില്ലും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീണ്ടും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.എന്നാല്‍ ഇത്തവണ രോഗം കൂടുതല്‍ മൂര്‍ദ്ധന്യവസ്ഥയിലാണ് അഫ്സലിന്റെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടത്.രണ്ടാഴ്ച്ച കൂടുമ്പോള്‍ 75000 രൂപയുടെ മരുന്നാണ് ഇപ്പോള്‍ രോഗത്തെ പ്രതിരോധിക്കാനാണ് ചിലവഴിക്കേണ്ടത് .ഉള്ളതെല്ലാം വിറ്റ് ചികിത്സ നടത്തിയ ഈ കുടുംബം ഇപ്പോള്‍ ഭാരിച്ച ചികിത്സ ചിലവ് താങ്ങാനാകാത്ത അവസ്ഥയിലാണ് സുമനസുകളുടെ കാരുണ്യം തേടുന്നത്. കാന്‍സര്‍ എന്ന മഹാവിപത്തിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ പൊരുതുന്ന ഈ ചെറുപ്പക്കാരനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ വിലാസത്തില്‍ ബദ്ധപെടുകയോ ചെയ്യുക.
Account number : 15700100036977
IFSC CODE : FDRL0001570
FEDERAL BANK ,CHERPU Branch

അഫ്സല്‍ ബാബു
അമ്പലത്ത് വീട്ടില്‍
ചെറുചേനം
ചേര്‍പ്പ് വെസ്റ്റ്
പീന്‍ : 680561
ഫോണ്‍ : 9539460928

 

LEAVE A REPLY

Please enter your comment!
Please enter your name here