ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കിരീടം നിലനിര്‍ത്തി. രണ്ടാംസ്ഥാനം കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനും, മൂന്നാം സ്ഥാനം SNGSC പട്ടാബി കോളേജും കരസ്ഥമാക്കി.വിജയികള്‍ക്കുളള ട്രോഫി ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ വിതരണം ചെയ്തു. ബി.പി.ഇ. വകുപ്പ് മേധാവി ഡോ. ബി. പി. അരവിന്ദ, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം തലവന്‍ അസിസ്റ്റന്റ് പ്രൊഫ. ബിന്റു ടി. കല്യാണ്‍, പട്ടാബി SNGSC പ്രിന്‍സി
പ്പാള്‍-ഇന്‍ചാര്‍ജ്ജ് ഡോ. ദിലീപ്, യൂണിവേഴ്‌സിറ്റി ഒബ്‌സേര്‍വര്‍ ഡോ. സനിത്ത് എന്‍.ജെ. തുടങ്ങിയവര്‍ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനം ചെയ്യാന്‍ ഷൈലിനാഥ്,ദേവാനന്ദ് (ക്രൈസ്റ്റ്), ജിഷ്ണു കെ (കോഴിക്കോട് AWH കല്ലായി), ജിഷ്ണു ടി.പി. (GCPE Calicut), അബ്ദുള്‍ഹക്ക് (SNGSC പട്ടാമ്പി) എന്നിവരെ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here