ഇരിങ്ങാലക്കുട : സി.വി.രാമന്‍ ജന്മദിനം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂളില്‍ അനുസ്മരിച്ചു. ശാസ്ത്രരംഗം പ്രവര്‍ത്തനങ്ങള്‍ക്കു ഔപചാരികമായി തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രിസ് സിസ്റ്റര്‍ റോസ്‌ലെറ്റ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് വി.എസ്. എന്ന ശാസ്ത്ര പ്രതിഭ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്കില്‍ നിന്ന് പെട്രോള്‍ വേര്‍തിരിച്ചെടുക്കുന്ന പരീഷണത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഇദ്ദേഹം. എല്‍.എഫിലെ ശാസ്ത്ര പ്രതിഭകള്‍ക്കു അറിവും കൗതുകവും ജനിപ്പിക്കുന്നതായിരുന്നു ഇദ്ദേഹവുമായുള്ള കൂടികാഴ്ച. സ്‌കൂള്‍ ലീഡര്‍ സിത്താര പര്‍വിന്‍ സ്വാഗതവും അമൃതകൃഷ്ണ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here