ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ അഭിയാന്‍ ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗസിലര്‍ സോണിയാ ഗിരി അധ്യക്ഷയായിരുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ അബ്ദുള്‍ ബഷീര്‍, മുഖ്യാതിഥിയായി. കൗണ്‍സിലര്‍മാരായ രമേഷ്‌കുമാര്‍, കെ. ഗിരിജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇരിങ്ങാലക്കുട എ.ഇ.ഒ ടി.ടി.കെ ഭരതന്‍ സ്വാഗതവും ബി.പി.ഒ സുരേഷ്ബാബു എന്‍.എസ് നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. ജയേഷ്, ഡോ. മോളി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കാഴ്ച പരിമിതി, ശ്രവണപരിമിതി, ചലന പരിമിതി, മാനസിക വൈകല്യങ്ങള്‍, പഠനവൈകല്യം തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍ വിവിധ ദിവസങ്ങളിലായി നടക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here