ഇരിങ്ങാലക്കുട: അതിജീവന വര്‍ഷത്തില്‍ പ്രളയത്തില്‍ ഭവനം നഷ്ട്ടപെട്ടവര്‍ക്കും ക്ലേശമനുഭവിക്കുന്നവരോടപ്പം പങ്ക് ചേര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും പ്രസുദേന്തി പണവും കൂടി നിര്‍ധനരായ 1000 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം 12 മാസം നല്‍കുന്ന രൂപതയുടെ ബ്ലെസ് എ ഹോം പദ്ധതിയിലേക്ക് തിരുനാള്‍ കൂര്‍ബ്ബാനക്ക് ശേഷം12 ലക്ഷം രൂപയുടെ ചെക്ക് ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന് കൈമാറി .ചടങ്ങില്‍ വികാരി വെ .റവ.ഫാ.ആന്റൂ ആലപ്പാടന്‍ ,അസ്സി വികാരിമാരായ ഫാ.മില്‍ട്ടന്‍ തട്ടില്‍ കുരുവിള,ഫാ.ജിഫിന്‍ കൈതാരാത്ത്, ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി, നിത്യാരാധന കേന്ദ്രം വൈസ് റെകടര്‍ ‘ഫാ. ഷാബു പുത്തൂര്‍, ഫാ.അനൂപ് കോലംങ്കണ്ണി, ഫാ.റോജന്‍ ചെറിയാടന്‍,ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പില്‍, ജെയ്‌സണ്‍ കരപറമ്പില്‍, അഡ്വ.വി.സി.വര്‍ഗ്ഗീസ്, ആന്റൂ ആലേങ്ങാടന്‍, ജനറല്‍ കണ്‍വീനര്‍  സാജു പാറേക്കാടന്‍ ,പ്രസ്‌ദേന്തി കണ്‍വീനര്‍മാരായ ഡേവിസ് പടിഞ്ഞാറേക്കാരന്‍, തോമസ് തൊകലത്ത് എന്നിവര്‍ സന്നിഹിതരായിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here