ബൈപ്പാസ് റോഡില്‍ കൊമ്മേഴ്ഷ്യല്‍ ബില്‍ഡിംഗുകള്‍ താല്‍ക്കാലികമായി അനുവദിക്കേണ്ടതില്ലെന്ന് -കൗണ്‍സില്‍ യോഗം

420

ഇരിങ്ങാലക്കുട-ബൈപ്പാസ് റോഡില്‍ കൊമ്മേഴ്ഷ്യല്‍ ബില്‍ഡിംഗുകള്‍ താല്‍ക്കാലികമായി അനുവദിക്കില്ലെന്ന് കൗണ്‍സില്‍ യോഗം .ജെറിന്‍ നിക്കോളാസ് എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ തീരുമാനം.നഗരസഭയുടെ പ്ലാനുകള്‍ പ്രകാരം ബൈപ്പാസിലെ അലൈമെന്റ് പണികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രം ഇത്തരം അപേക്ഷകള്‍ പരിഗണിച്ചാല്‍ മതിയെന്നും ഇത്തരം അപേക്ഷകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ കൊണ്ട് പോകാത്ത വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിച്ചപ്പോള്‍ മാലിന്യങ്ങള്‍ കൊണ്ട് പോകേണ്ട ട്രാക്ടറുകള്‍ കേടായത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും ഉടനടി മാലിന്യങ്ങള്‍ കൊണ്ട് പോകുമെന്നും ഭരണപക്ഷമറിയിച്ചു.
പി എം എ വൈ ഫണ്ട് ഉപേയോഗിച്ച് വീട് നിര്‍മ്മാണം നടത്തുന്നവര്‍ നിയമം അനുസരിക്കുന്നില്ലെന്നും ഇത്തരക്കാര്‍ക്ക് അധികമായുള്ള ഫണ്ട് കൊടുക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു

 

Advertisement