പുത്തന്‍ചിറ: ബൈക്ക് റോഡില്‍ തെന്നിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തന്‍ചിറ കളിയാട്ടി പറമ്പില്‍ ഹരിദാസ്(46 ഉണ്ണി) മരിച്ചത്. ഇയാള്‍ മകനെ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് സ്‌കൂളില്‍ നിന്നും കൊണ്ട് വരുന്നതിനായി ബൈക്കില്‍ പോകുകയായിരുന്നു. സദനം വളവില്‍ വച്ച് എതിരെവന്ന സ്‌കൂള്‍ വാഹനം ഹോണടിച്ചപ്പോള്‍ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോള്‍ റോഡിലേക്ക് വീണു. തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാള പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം. ഇന്ന് ഉച്ചക്ക് സംസ്‌ക്കരിക്കും. ഭാര്യ ജിഷ. മക്കള്‍ : ആദിത്ത്, അഭിനവ്.(വിദ്യാര്‍ഥികള്‍).

 

LEAVE A REPLY

Please enter your comment!
Please enter your name here