എടക്കുളം : കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍.2019 ഫെബ്രുവരി മാസത്തില്‍ 16 തിയ്യതി കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എടക്കുളം എന്ന സ്ഥലത്തു വച്ച് ഉണ്ടായ സംഘട്ടനത്തില്‍ മാപ്രാണം സ്വദേശി ഓട്ടാരത്തില്‍ വീട്ടില്‍ ചന്ദ്രബാബു മകന്‍ ബിബിന്‍ (31) തലക്ക് അടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.അതിലെ 4 പ്രതികളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇത്രയും നാള്‍ ഒളിവില്‍ ആയിരുന്ന അഞ്ചാം പ്രതി കുറ്റിക്കാട്ട് വീട്ടില്‍ വിജയന്‍ മകന്‍ ജിത്തു എന്ന ഷിബിന്‍ കെ.വി (36 വയസ്സ്)എന്നയാളെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി വേണു വിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ ഇന്‍പെക്ടര്‍ ആര്‍. ശിവകുമാര്‍,എസ്.ഐമാരായ രാജേഷ്, ബസന്ത്, എ.എസ്.ഐ സാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ മാരായ സജീവ്കുമാര്‍, ധനേഷ്, മുരുകദാസ്, സനീര്‍ എന്നിവരടങ്ങിയ സംഘം ഇന്നലെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here