ബാങ്ക് അക്കൗണ്ട് നല്‍കാന്‍ കാലതാമസം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നു

359

ഇരിങ്ങാലക്കുട: വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് എടുക്കാന്‍ ബാങ്കുകള്‍ കാലതാമസം വരുത്തുന്നത് തിരിച്ചടിയാകുന്നു. സീറോബാലന്‍സില്‍ അക്കൗണ്ട് എടുക്കാന്‍ രക്ഷിതാക്കള്‍ എത്തുമ്പോഴാണ് പല പ്രമുഖദേശസാല്‍കൃത ബാങ്കുകളും രണ്ടുമാസം വരെ സമയം വേണമെന്നു പറഞ്ഞ് നിരാശപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ അനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കാനുള്ള സമയം അടുത്ത ആഴ്ചയോടെ അവസാനിക്കുകയാണ്. ഇതിനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക ദേശസാല്‍കൃത ബാങ്കുകളില്‍ തന്നെ അക്കൗണ്ട് വേണമെന്നത് നിര്‍ബന്ധമാണ്. സ്‌കൂളില്‍ നിന്ന് ഇതിനായുള്ള രേഖകള്‍ വാങ്ങി ബാങ്കിലെത്തുമ്പോഴാണ് ഈ അവഗണന. സീറോബാലന്‍സ് അക്കൗണ്ടുകള്‍കൊണ്ട് ബാങ്കിന് വലിയ ഗുണമില്ലെന്ന കണക്കുകൂട്ടലാണ് ഈ അവഗണയ്ക്കു കാരണം. എന്നാല്‍ ആയിരം മുതല്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്ന അക്കൗണ്ട് തുടങ്ങാന്‍ ബാങ്കുകള്‍ പെട്ടെന്ന് തയ്യറാകുന്നുണ്ട്. ബാങ്ക് അക്കൗണ്ട് ലഭിക്കുന്നതിന്റെ കാലതാമസം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കരുതെന്ന് മഹാത്മാ സാംസ്‌കാരിവേദി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോജി തെക്കൂടന്‍ അധ്യക്ഷതവഹിച്ചു.

Advertisement