ഇരിങ്ങാലക്കുട : മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കാറളം സ്വദേശി ലിസ മനോഹരന് ബഹറിനിലെ മലയാളി കൂട്ടായ്മ്മ സംഗമം ഇരിങ്ങാക്കുടയുടെ കൈതാങ്ങായി വീട് നിര്‍മ്മിച്ച് നല്‍കുന്നു.വീട് നിര്‍മ്മാണത്തിന്റെ ആദ്യപടിയായി ചെമ്മണ്ടയില്‍ സേവാഭാരതിയ്ക്കായി സുന്ദരന്‍ എന്ന വ്യക്തി നല്‍കിയ സ്ഥലത്ത് വീടിന്റെ കല്ലിടല്‍ കര്‍മ്മം നടന്നു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ കല്ലിടല്‍ നടത്തി.സെന്റ് തോമസ് കത്തിഡ്രല്‍ വികാരി ആന്റു ആലപ്പാടന്‍,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,ഇരിങ്ങാലക്കുട ജുമാ മസ്ജീദ് ഇമാം കബീര്‍ മൗലവി,മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി,സേവാഭാരതി മുന്‍ പ്രസിഡന്റ് ഹരിദാസ്,കാറളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സന്തോഷ,ചെമ്മണ്ട പള്ളി വികാരി ജെയിംസ് പള്ളിപ്പാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.സംഗമം ഇരിങ്ങാലക്കുട ഭാരവാഹികളായ വിജയന്‍ കെ വി ,വേണുഗോപാല്‍ പി കെ ,ശിവദാസന്‍ നാച്ചേരി,നിസാര്‍ അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.നാല് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീട് കൈമാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here