ഇരിങ്ങാലക്കുട-ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ ഒരു പാട് ആളുകള്‍ക്ക് തങ്ങളുടെ വില പിടിപ്പുള്ള പലതും നഷ്ടപ്പെട്ടിരുന്നു. വേളൂക്കര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ മുതലക്കുടത്ത് വീട്ടിലെ രവിക്ക് നഷ്ടമായത്, നൂറു വര്‍ഷത്തിലേറെക്കാലം, തലമുറകളായി താമസിച്ചു പോന്ന വീടായിരുന്നു.നിര്‍ദ്ദനരായ ആ കുടംബത്തിന്റെ , ദുഃഖം നെഞ്ചിലേറ്റി, അവിട്ടത്തൂര്‍ കൂട്ടായ്മ മുന്‍കൈയ്യെടുത്ത് പണ്ട് വീടു നിന്ന അതേ സ്ഥാനത്ത് തന്നെ പുനര്‍ സൃഷ്ടിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ശ്രീ.രാഘവ പൊതുവാള്‍ മാസ്റ്റര്‍ വീടിന്റെ താക്കോല്‍ ശി.രവിയ്ക്ക് നല്കിക്കൊണ്ട് നിര്‍വ്വഹിച്ചു. രവിയുടെ ബന്ധുക്കളും, നാട്ടുകാരും പങ്കെടുത്ത ചടങ്ങില്‍, ശീ.മുരളി ഹരിതം, ശ്രീ.ബാലന്‍ അമ്പാടത്ത്, വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജനപ്രതിനിധികളായ വേളൂക്കര പഞ്ചായത്ത് വാര്‍ഡ് മെംബര്‍ ശ്രീ.കെ.കെ. വിനയന്‍, ബ്ലോക്ക് മെംബര്‍ ശ്രീമതി .വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെംബര്‍ ശ്രീ.ടി.ജി.ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here