അവിട്ടത്തൂര്‍:ഊരകം സ്വദേശിയുടെ ഉടമസ്ത്ഥതയിലുള്ള കാര്‍ ഇന്നലെ വൈകുംന്നേരം ഏകദേശം പന്ത്രണ്ടു മണിയോടെ അവിട്ടത്തൂര്‍ പൊതുമ്പ് ചിറ അപകട വളവിലെ കലുങ്കിന്റെ ഭിത്തി ഇടിച്ച് തകര്‍ത്തത്.പുല്ലൂര്‍ ഭാഗത്ത് നിന്ന വന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം കറങ്ങി തിരിഞ്ഞ് അവിട്ടത്തൂര്‍ ഭാഗത്ത് നിന്ന് വരുന്ന രീതിയിലായി എന്നാണ് പരിസരവാസികള്‍ അറിയിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കും കാര്യമായ പരുക്കുകളില്ല.

റോഡ് നിര്‍മ്മാണത്തിന് ശേഷമുള്ള ഇരുപതാമത്തെ അപകടമാണിത് . ആ ഭാഗത്തെ റോഡ് നിര്‍മ്മാണത്തിലെ അപാകതയും വേണ്ടത്ര വീതി ഇല്ലായ്മ ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പല തവണ പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ത്ഥരെ അറിയിച്ചിട്ടുള്ളതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here