ഇരിങ്ങാലക്കുട-അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. ഇതോടനുബന്ധിച്ച് പുല്ലൂര്‍ സെന്ററില്‍ ഗൈഡ്‌സ് കുട്ടികള്‍ അവതരിപ്പിച്ച ബോധവത്കരണ നാടകം ഏവരുടെയും ശ്രദ്ധ നേടി. പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി ശ്രീ എ. സി. സുരേഷ് ആശംസിച്ച അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ആര്‍ രാജേഷ് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here