അവിട്ടത്തൂര്‍ : പൊതു വിദ്യഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 6A പദ്ധതിയുടെ ഉദ്ഘാടനം അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. സ്‌കൂളില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്റെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് നല്‍കിയ ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ബാങ്ക് പ്രസിഡന്റ് കെ.എല്‍.ജോസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ വത്സല ബാബു മുഖ്യപ്രഭാഷണം നടത്തി.മെമ്പര്‍മാരായ വിജയലക്ഷ്മി വിനയചന്ദ്രന്‍, തോമസ് കോലങ്കണ്ണി ,ടി കെ ഉണ്ണികൃഷ്ണന്‍,സുധീഷ് ,പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ. കെ വിനയന്‍ , പി.ടി.എ.പ്രസിഡന്റ് ബെന്നി വിന്‍സെന്റ്, സൗമ്യ രതീഷ്, മാനേജര്‍ സി.പി.പോള്‍, പ്രിന്‍സിപ്പാള്‍ ഡോ.എ.വി.രാജേഷ് ,കണ്‍വീനര്‍ കെ .സുജ എന്നിവര്‍ ആശംസകള്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എന്‍.എസ്.രജനിശ്രീ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here