അടിവേരുകള്‍
ഇരിങ്ങാലക്കുടയുടെ "തൊട്ടിയാന്‍" സമുദായം
View Comments

സംഘശക്തിയുടെ ഡോക്യുമെന്ററി
ഇരിങ്ങാലക്കുടയും ക്രൈസ്‌തവരും
ശ്രീമതി മേരി പോള്‍ (എം.എ. പി. എച്ച്‌. ഡി) (കടപ്പാട്‌: ഇരിങ്ങാലക്കുട നഗരസഭ വജ്രജൂബിലി സോവനീര്‍) കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള തൃശൂര്‍ ജീല്ലയില്‍ രണ്ടാമതായി നിലവില്‍ വന്ന നഗരസഭയാണല്ലോ ഇരിങ്ങാലക്കുട. ശാലീനവും കുലീനവും വൈവിദ്ധ്യമാര്‍ന്നതുമായ ഒരു സംസ്‌കാരത്തിന്റെ ഇരിപ്പിടമാണിവിടം.
ഇരിങ്ങാലക്കുടയും ഈഴവസമുദായവും
അനിഴന്‍ (കടപ്പാട്‌ ഃ ഇരിങ്ങാലക്കുട നഗരസഭ വജ്രജൂബിലി സോവനീര്‍) കേരളത്തിന്റെ നരവംശപരവും സാമുദായകവും മതപരവുമായ വൈവിധ്യം ഏറെക്കുറെ അതേ അളവില്‍ പുലര്‍ത്തിപ്പോരുന്ന ഒരു പട്ടണമാണ്‌ ഇരിങ്ങാലക്കുട. കൂടാതെ ഗ്രാമജീവിതത്തിലെ തുടിപ്പുകള്‍ ഇന്നും ഇവിടെ സജീവമായി നിലക്കൊള്ളുന്നുണ്ട്‌. രാജ്യത്തിന്റെ മുതല്‍ക്കൂട്ടു വര്‍ദ്ധിപ്പിക്കാന്‍ ക്ഷത്രിയധര്‍മ്മത്തോടൊപ്പം വൈശ്യധര്‍മ്മവും ആചരിക്കേണ്ടിയിരിക്കുന്നു എന്ന കാലധര്‍മ്മം മനസ്സിലാക്കി ശക്തന്‍ തമ്പുരാന്‍ ആരംഭിച്ച ചിന്തകളിലൊന്ന്‌ ഇവിടെ സ്ഥാപിതമായതോടെയാണ്‌ ഇരിങ്ങാലക്കുട ഒരു പട്ടണമാവാന്‍ ആരംഭിച്ചത്‌ എന്നു പ്രസിദ്ധമാണല്ലോ. കച്ചവടം നടത്താന്‍ വേണ്ടി തമ്പുരാന്‍ ഏതാനും ക്രിസ്‌ത്യാനി കുടുംബങ്ങളെ ഇരിങ്ങാലക്കുടയില്‍ കുടിയിരുത്തി. അതി
ഇരിങ്ങാലക്കുടയും മുസ്ലീങ്ങളും
ജ : സി. എം. ഷെയ്‌ക്‌ ഇസ്‌മായില്‍ (മുന്‍ ജമാ അത്ത്‌ പ്രസിഡണ്ട്‌) (കടപ്പാട്‌ : ഇരിങ്ങാലക്കുട നഗരസഭ വജ്രജൂബിലി സോവനീര്‍) അറേബ്യന്‍ സാമ്രാജ്യത്തിന്റെ കടിഞ്ഞാണ്‍ രണ്ടാം ഖലീഫ ഉമ്മറുല്‍ ഫാറുഖ്‌ പിടിച്ചിരുന്ന കാലത്ത്‌ ഇസ്ലാം മതപ്രചരണാര്‍ത്ഥം ഹിജറ 21 ല്‍ (എ.ഡി. 642-643) കേരളത്തില്‍ എത്തിയ മാലിക്‌ ബില്‍ ദിനാര്‍ (റ:അ) ന്റെ നേതൃത്വത്തിലുള്ള പ്രബോധനസംഘം കൊടുങ്ങല്ലൂരിലും മറ്റു തീരപ്രദേളങ്ങളിലും ഇസ്ലാം മതപ്രബോധനം നടത്തിയെങ്കിലും സമീപപ്രദേശമായ
വെങ്കലവ്യവസായരംഗത്ത്‌ നടവരമ്പിന്റെ സംഭാവന
കേരളത്തിന്റെ തനത്‌ കുടില്‍ വ്യവസായങ്ങളുടെ പട്ടികയില്‍ ചരിത്രപരമായ പ്രാധാന്യമാണ്‌ വെങ്കലത്തിനുള്ളത്‌. മാന്നാര്‍, പയ്യന്നൂര്‍, കടവല്ലൂര്‍, ആറുന്മുള, മഞ്ഞപ്ര എന്നീ സ്ഥലങ്ങളേക്കാളേറെ പ്രശസ്‌തിയാണ്‌ വെങ്കല നിര്‍മ്മാണ വിപണന വ്യവസായത്തില്‍ നടവരമ്പ്‌ എന്ന പ്രദേശം നേടിയിട്ടുള്ളത്‌. വെങ്കലത്തിന്‌ പേര്‍പെറ്റ തഞ്ചാവൂരില്‍ പോലും പഴയകാലത്ത്‌ 'കയ്‌ക്കാത്ത വെങ്കല'ത്തിന്‌ നടവരമ്പിലേയ്‌ക്കായിരുന്നു കണ്ണ്‌.
ഇരിങ്ങാലക്കുട-വാണിജ്യം-വ്യവസായം
സാംസ്‌ക്കാരികപ്രതിച്ഛായയ്‌ക്കും സാമൂഹ്യപ്രതിബന്ധതക്കും ഒപ്പം വാണിജ്യവികസനത്തിന്റേയും വിപണനസാമര്‍ത്ഥ്യത്തിന്റേയും പുത്തന്‍തലങ്ങള്‍ ഇണക്കിച്ചേര്‍ക്കാന്‍ ഇരിങ്ങാലക്കുടയ്‌ക്കു കളിഞ്ഞിട്ടുണ്ട്‌.ഇതിനു വഴിയൊരുക്കിയത്‌ പതിനെട്ടാം നൂറ്റാണ്ടില്‍ ശക്തന്‍തമ്പുരാനാല്‍ ആനീതരായ ഒരു കൂട്ടം ക്രിസ്‌ത്യാനികളാണ്‌.ഇരിങ്ങാലക്കുടയില്‍ ഒരു വ്യാപാര കേന്ദ്രത്തിനു സാധ്യതയുണ്ടെന്നു കണ്ടെത്തിയ തമ്പുരാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നു ക്രൈസ്‌തവരെക്കൊണ്ടു വന്ന്‌ പ്രത്യേക സൗകര്യങ്ങളനുവദിച്ച്‌ കച്ചവടത്തില്‍ വ്യാപൃതരാക്കി.വാണിക്‌വര്യന്‍മാരായ ആ ക്രിസ്‌ത്യാനികള്‍
ഇരിങ്ങാലക്കുടയുടെ രണവീഥികള്‍
ഇരിപത്തിയൊന്നാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ പകിട്ടിലും പുറംപൂച്ചിലും ലയിച്ചു പോയ പുതിയ തലമുറയ്‌ക്ക്‌ അറിയാനിടകിട്ടിയിട്ടില്ലാത്ത ഒരുപാടു കാര്യങ്ങളുണ്ട്‌. ഇവിടെയെത്തിച്ചേരാന്‍ പിന്നിട്ട വഴികള്‍, യാതനകള്‍, പോരാട്ടങ്ങള്‍ - പണ്ടിവിടെ നിലനിന്നിരുന്ന ജാതി-മത ജന്മിത്തനാടുവാഴി വ്യവസ്ഥകള്‍, രാജവാഴ്‌ചകള്‍, വിദേശീയാധിപത്യങ്ങള്‍ അങ്ങിനെ തട്ടുതട്ടായി നിലനിന്നിരുന്നൊരു സാമൂഹ്യജീവിത വ്യവസ്ഥകളില്‍ ഏറ്റവും അടിത്തട്ടില്‍ കിടന്നിരുന്നവര്‍ അനുഭവിച്ചു പോന്ന പട്ടിണി, ദാരിദ്രൃം, ചൂഷണം, മര്‍ദ്ദനം, അവഹേളനം ഇന്നാര്‍ക്കും കേട്ടാല്‍ വിശ്വാസം വരാത്ത കഥകളാണ്‌...
ചരിത്ര രേഖകളിലെ കേരളം
കേരളത്തിന്റെ ഭൂതകാല ചരിത്രത്തിന്റെ ആഴവും, പരപ്പും വളരെ വലുതാണ്‌. ഭൂതകാലത്തില്‍ നിന്ന്‌ വര്‍ത്തമാന കാലത്തിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ ചരിത്ര ഗതികള്‍ക്ക്‌ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എല്ലാ ചരിത്രങ്ങളും ചില സത്യങ്ങളുടെ വെളിപ്പെടുത്തലുകളും, ചില അസത്യങ്ങളുടെ മാറാലകളുമാണ്‌. കേരളം എന്ന പദം രൂപം കൊണ്ടതിനെ കുറിച്ചുപോലും ഇന്നും ഒരു ഏകാഭിപ്രായത്തിലെത്താന്‍ ചരിത്രകാരന്മാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ആവിര്‍ബ്ബാഭവത്തെക്കുറിച്ചു പോലും പൗരാണിക കഥകളാണ്‌ നമുക്ക്‌ സാര്‍വ്വത്രികമായി തീര്‍ന്നിരിക്കുന്നത്‌. ജമദഗ്നി പുത്രന്‍ പരശുരാമന്‍ ഇരുപത്തിയൊന്നു പ്രാവശ്യം നാടുചുറ്റി സകല ക്ഷത്രിയ രാജാക്കന്മാരേയും
ഇരിങ്ങാലക്കുടയും കുട്ടന്‍ കുളവും
ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക സാമ്യൂഹ്യ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ്‌ കുട്ടംകുളം എന്നത്‌.നിര്‍മ്മാണ വൈദഗ്‌ധ്യം കൊണ്ട്‌ അറിപ്പെടുന്ന കുളം ,കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുളള വലിയ ജലാശയം ,അയിത്തോച്ചാടനത്തിന്റെ ഭാഗമായി നടന്ന സമരത്തിന്‌ സാക്ഷ്യം വഹിച്ച സ്ഥലം ,തുടങ്ങി നിരവധി ഓര്‍മ്മ പുതുക്കലായി കുട്ടംകുളം ശോഭിക്കുന്നു.കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ വാര്യത്തുള്ള കുട്ടന്‍വാരിയര്‍ നിര്‍മ്മിച്ച കുളം എന്ന പേരിലാണ്‌ കുട്ടം കുളം എന്ന പേരു വന്നത്‌.ഒരിക്കലും നിഴല്‍ വീഴാത്ത കുളം എന്ന പ്രത്യേകതയാണ്‌ കുട്ടം
ചരിത്രതാളുകളിലെ മതിലകം
തൃക്കണാമതിലകത്തെ മറന്നു കൊണ്ട്‌ ഇരിങ്ങാലക്കുടയുടെ സാംസ്‌്‌ക്കാരിക ചരിത്രം പൂര്‍ണ്ണമാകില്ല. ഇന്ന്‌ ഇരിങ്ങാലക്കുടയുടെ സമീപമുള്ള മതിലകം, പൂവ്വത്തുംകടവ്‌ തുടങ്ങിയ പ്രദേശങ്ങള്‍ തൃക്കണാമതിലകം എന്ന പ്രാചീന പ്രദേശത്തിന്റെ ഭാഗമാണ്‌. ക്രിസ്‌തുവിന്‌ മുമ്പ്‌ 1400-ല്‍ എഴുതപ്പെട്ടു എന്നു കരുതുന്ന 'കോകസന്ദേശം' എന്ന സന്ദേശകാവ്യത്തില്‍ തൃക്കണാമതിലകത്തിന്റെ സന്ദേശം സൂചിപ്പിച്ചിട്ടുണ്ട്‌. ഇന്നത്തെ പടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ 'കാക്കത്തുരുത്തി തോട്‌' പിന്നിട്ട്‌ എന്നാണ്‌ രേഖപ്പെടുത്തല്‍. മലബാറിലെ തൃപ്പങ്ങോട്ടു നിന്നും കൊച്ചിയിലെ ഇടപ്പള്ളി വരെ സന്ദേശവുമായി 'കോകത്തെ' പറഞ്ഞയക്കുന്ന നായകന്‍ കാക്കത്തുരുത്തി തോട്‌ പിന്നിട്ട്‌ 'തിരുപ്പോര്‍ക്കളം (തൃപ്പേക്കുളം)' കണ്ട്‌ ഗുണക (മതിലകം)യിലെത്തുവാന്‍ നിര്‍ദ്ദേശിക്കുന്നു.