വൈഖരി
അഗ്നിഗീതം - ഉപാസനാകാണ്‌ഡം
View Comments

നാലപ്പാട്ട് ബാലാമണിയമ്മ : മലയാള കവിതയുടെമാതൃഭാവം
ഇരിങ്ങാലക്കുട : മലയാളകവിതയുടെ മാതൃഭാവമായ ബാലാമണിയമ്മയുടെ പന്ത്രണ്ടാം ചരമവാര്‍ഷിക ദിനമാണിന്ന്. മലയാളഭാഷക്ക് വേരോട്ടവും വളക്കൂറും വേണ്ടതിലേറെ പകര്‍ന്നു നല്‍കിയ നാലപ്പാട്ട് തറവാട്ടില്‍ പിറന്ന ഇവര്‍ കവിതാരചനയിലൂടെ തന്നെത്തന്നെ കണ്ടെത്തുകയായിരുന്നു. കണ്ണുന്നീര്‍ത്തുള്ളി എന്ന വിലാപകാവ്യത്തിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ നാലപ്പാട്ട് നാരായണമേനോന്റെ സഹോദരിപുത്രിക്ക് അപ്രകാരമാകാനേ..........
എസ്.കെ പൊറ്റക്കാട് സഞ്ചാര സാഹിത്യത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയ എഴുത്തുകാരന്‍
ആഗസ്റ്റ് 6(ശനി) മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ 34ാം ചരമവാര്‍ഷികദിനമാണ്.
സ.കെ.വി.കെ. വിപ്ലവ ചിന്തയുടെ ആള്‍രൂപം
മാര്‍കിസ്റ്റ് തത്ത്വശാസ്ത്രത്തോടും ഗാന്ധിയന്‍ ദര്‍ശനങ്ങളോടും തത്തുല്യമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സ.കെ.വി.കെ. വാരിയര്‍ കേരളത്തിലെ കര്‍ഷക ജനതയ്ക്ക് നിസ്തൂലമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. കേരള സമൂഹത്തിന്റെ പ്രത്യേകിച്ച് ...
അഗ്നി ഗീതം -ഞ്‌ജാനകാണ്‌ഡം
ഡോ.കെ.ജി ബാലകൃഷ്‌ണന്‍ ഭിഷഗ്വരനാണ്‌ അഗ്നിഗീതത്തിന്റെ കവി തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ കയ്‌പമംഗലം ഗ്രാമത്തില്‍ ജനിച്ചു. കയ്‌പമംഗലം ആര്‍.സി.യു.പി.സ്‌ക്കൂള്‍, പെരിഞ്ഞനം ആര്‍.എം ഹൈസ്‌ക്കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ എന്നീ സ്‌ഥാപനങ്ങളില്‍ പഠനം.1966-ല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ സംവേദനം, സംശ്ലേഷണം, ത്രയം,കാവ്യം ലഞ്ച്‌ഡബ്‌, ലയം, വര്‍ത്തമാനത്തിന്റെ സാക്ഷി. അഗ്നി
തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
മാമ്പുഴ കുനമാരന്റെ പ്രധാന കൃതികളിലൊന്നാണ്‌ തിരഞ്ഞെടുത്ത 'പ്രബന്ധങ്ങള്‍' 1933 ല്‍ എറണാകുളം ജില്ലയില്‍ മാമ്പുഴയില്‍ ജനനം. വളരെ ക്കാലം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ഗ്രന്ഥ നിരൂപകനായിരുന്നു. വിവിധ ആനുകാലികങ്ങളില്‍ വിവിധ തൂലികാനാമങ്ങളില്‍ കവിത, ലേഖനം , ഹാസ്യകവിത, ഹാസ്യലേഖനങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തി. 1956 ല്‍ സനമ സ്ഥകേരളപരിഷത്ത്‌ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗമത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി. അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ അനുമാനം, മോളിയോയില്‍ നിന്ന ഇസ്‌ബനിലേയ്‌ക്ക്‌, സര്‍ഗ്ഗദര്‍ശനം, വാക്കും പൊരുളും, തിരഞ്ഞെടുത്ത പ്ര
മോളിയേയില്‍നിന്ന്‌ ഇബ്‌സനിലേക്ക്‌
മാമ്പുഴ കുമാരന്‍ എന്‍ കൃഷ്‌ണപിള്ളയുടെ നാടകങ്ങളെ അധികരിച്ചുള്ള പഠനമാണ്‌ മാമ്പുഴ കുമാരന്‍ മോളിയേയില്‍നിന്ന്‌ ഇസ്‌ബനിലേക്ക്‌ എന്ന കൃതി. എന്ത്‌ കൊണ്ടാണ്‌ എന്‍. കൃഷ്‌ണപിള്ള തന്റെ ആവിഷ്‌ക്കരണ മാധ്യമമായി നാടകം തിരഞ്ഞെടുത്തത്‌ എന്ന സംശയം പങ്ക്‌ വക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ നാടകലോകത്തെ നിശിതമായി വിലയിരുത്തുകയും ചെയ്യുന്നു ഈ കൃതി.
ആന്ദോലനം ഡോ. കെ. ജി. ബാലകൃഷ്‌ണന്‍
ഡോ. കെ. ജി. ബാലകൃഷ്‌ണന്‍ തൃശ്ശൂര്‍ ജില്ലയിലെ കയ്‌പമംഗലം ഗ്രാമത്തില്‍ കണ്ടങ്ങത്ത്‌ തറവാട്ടില്‍ ജനിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ പഠനത്തിന്‌ ശേഷം ഡോക്‌ടറായി സേവനമനുഷ്‌ഠിച്ചു. മലയാളം, ഇംഗ്ലീഷ്‌ , ഹിന്ദി, സംസ്‌കൃതം ഭാഷകളില്‍ പാണ്‌ഡിത്യമുള്ള ഡോക്‌ടര്‍ 1966 മുതല്‍ ആനുകാല്യങ്ങളില്‍ എഴുതുന്നു. ആദ്യകാലത്ത്‌ അദ്ദേഹം തന്റെ കൃതികള്‍ എഴുതിയിരുന്നത്‌ ജി. ബാലകൃഷ്‌ണന്‍ എന്ന പേരിലായിരുന്നു. തികഞ്ഞ ഗുരുദേവ ഭക്തനാണ്‌ ഡോ. ക.ജി. ബാലകൃഷ്‌ണന്‍. അതായിരിക്കണം 'ആന്ദോലനം'. എന്ന കവിതാ സമാഹാരം പൂവണിയിക്കാന്‍ അദ്ദേഹത്തിന്‌ പ്രേരകമായത്‌.
അനുമാനം
ഫ്രൊ. മാമ്പുഴ കുമാരന്‍ എറണാകുളം ജില്ലയില്‍ മാമ്പുഴയില്‍ ജനനം. കീച്ചേരി പ്രൈമിറി സ്‌ക്കൂള്‍ കാഞ്ഞിരമറ്റം സെന്റ്‌. ഇഗ്നീഷ്യസ്‌ മുളന്തുരുത്തി എച്‌.എസ്‌.എസ്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ വിദ്യഭ്യാസം നേടി, പാലക്കാട്‌. വിക്‌ടോറിയ കോളേജ്‌ കൊച്ചി. സാന്റാ ക്രോസ്‌ കാഞ്ഞിരമറ്റം സെന്റ്‌. ഇഗ്നീഷ്യസ്‌ ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ സേവനമനുഷ്‌ടിച്ചു. വിവിധ തൂലികാനാമങ്ങളില്‍ കവിത, ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വളരെക്കാലം ഗ്രന്ഥനിരൂപണം, മലയാളം എക്‌സ്‌പ്രസ്സ്‌ -ല്‍ കളിയും കാര്യവും എന്ന പംക്തി കൈകൈര്യം ചെയ്‌തിരുന്നു.
ത്രയം
ഡോ. കെ.ജി. ബാലകൃഷ്‌ണന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഖനനം ചെയ്‌തെടുത്ത വജ്രകണങ്ങളാണ്‌ ത്രയം എന്ന കാവ്യത്തിലെ ഓരോ കവിതകളും ജീവിതവും കവിതകളും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ഒരു അദ്വയാവസ്ഥ അവയക്കുണ്ട ്‌. അനുഭവങ്ങളുടെ അസാധാരണത്യവും തീക്ഷണതയും മാത്രമല്ല, അതാവിഷ്‌കരിക്കുന്നതിലെ മൗലികതയും അനുപമമാണ്‌. ത്രയം എന്ന കാവ്യത്തെ നമ്മിലക്ക്‌ ആകര്‍ഷിച്ചത്‌ വാഴ്വും വാക്കും തമ്മിലുള്ള പരസ്‌പര ബന്ധമാണ്‌. അമ്മയേക്കുറിച്ചുളള അദ്ദേഹത്തിന്റെ ഓരോ
സമന്വയം - ഡോ. കെ.ജി ബാലകൃഷ്‌ണന്‍
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ കയ്‌പമംഗലത്ത്‌ കണ്ടങ്ങത്ത്‌ ഗംഗാധരന്‍ മാസ്റ്ററുടേയും കെ.കെ.സുലോചനയുടേയും മകനായി ഡോ. കെ.ജി ബാലകൃഷ്‌ണന്‍ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌ എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ്‌ സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്‌തികകള്‍ വഹിച്ചു. മനസ്സിന്‍ന്റെ സഞ്ചാരം പോലെ നിയന്ത്രണവും അനിവാര്യമാണെന്ന്‌ കവി പറയുന്നു.