നവമാനവം
ഡോ.വി.പി.ഗംഗാധരന്‍--- --പ്രതീക്ഷയുടെ തിരിനാളം
View Comments

പ്രചോദനം ഉള്ളില്‍ നിന്നാണ് ഉണ്ടാകേണ്ടത്, സിനിമ താരങ്ങളില്‍ നിന്നല്ല ; രാഹുല്‍ പി.
ഇരിങ്ങാലക്കുട : സമൂഹത്തെ സേവിക്കുക, സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നാഗ്രഹം നമ്മുടെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്ന് ഉണ്ടാവുക എന്നതാണ് യഥാര്‍ത്ഥ പ്രചോദനം എന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 358-ാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുടയുടെ അഭിമാനമായി മാറിയ രാഹുല്‍ പി. അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹോമിയോഡോക്ടറായി സേവനമനുഷ്ഠിക്കുന്ന രാഹുല്‍ അഭിപ്രായപ്പെട്ടത്. മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനൊവുലാണ് രാഹുലിന് ഈ നേട്ടം കൈവരിക്കാനായത്. ഈ വര്‍ഷം പരീക്ഷക്ക് മുന്‍തൂക്കം കൊടുത്തതിനാല്‍ സേവനമ
ഇരിങ്ങാലക്കുടയില്‍ നിന്നും ബാഗ്ലൂര്‍ വഴി ഐ.എസ്.ആര്‍.ഒയിലേക്ക്
ഇന്ത്യയുടെ യശ്ശസുയര്‍ത്തിയ ആ സന്ദേശം ലോകത്തിന്റെ ചെവിയിലേക്ക് പറന്നെത്തിയത് ഒരു പെണ്‍കുട്ടിയുടെ സ്വരത്തില്‍ .അത് മറ്റാരുമായിരുന്നില്ല.ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് സമീപം മാരുതി കല്‍പ്പത്തില്‍ ഡോ.എന്‍.വി കൃഷ്ണന്റെ മകള്‍ അനുരാധയുടേതായിരുന്നു.മംഗളയാന്‍ ദൗത്യത്തിന്റെ അഭിമാനമുഹൂര്‍ത്തങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഐ.എസ്.ആര്‍.ഒ
നാട്യകലാകേരളത്തിന്റെ വിശ്വമഹാപ്രതിഭ
അമ്മന്നൂര്‍ മാധവചാക്യാരുടെ നാളിതുവരെയുള്ള കലാജീവിതത്തിന്റെ അരങ്ങും അണിയറയും ഓര്‍ത്തെടുക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞു വരുന്ന ഒരു വാചകംതന്നെയാണ്‌ നാട്യകലാകേരളത്തിന്റെ വിശ്വമഹാപ്രതിഭ എന്നത്‌.
കൂട്ടായ്‌മയുടെ ബിസിനസ്സ്‌ ആചാര്യന്‍
തൊട്ടതെല്ലാം പൊന്നാക്കി ആ ബിസിനസ്സ്‌ നൈപുണ്യം ജനസേവനത്തിനുകൂടി സമര്‍പ്പിച്ചപ്പോള്‍ വളര്‍ന്നത്‌ നാടും നാട്ടുകാരും, നാട്ടിലെ ബിസ്സിനസ്സുമാണ്‌. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത്‌ ഒരു നാടിനെ മുഴുവന്‍ വികസനത്തിലേക്കു നയിച്ച വൈദഗ്‌ധ്യമാണ്‌ എം.സി.പോളിനെ ബിസ്സിനസ്‌ ആചാര്യനാക്കിയത്‌. വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ വിജയപതാ
ഇരിങ്ങാലക്കുടയുടെ ഭാവഗായകന്‍...
സ്വരമാധുര്യം കൊണ്ട്‌ നമ്മുടെ മനസ്സില്‍ മഴവില്ല്‌ വിരിയിച്ച ഭാവഗായകനാണ്‌ പി. ജയചന്ദ്രന്‍. ഇരിങ്ങാലക്കുടയുടെ അഭിമാനം ഉയര്‍ത്തിപിടിച്ച വ്യക്തികളിലൊരാളാണ്‌ പി. ജയചന്ദ്രന്‍. തന്റെ ശബ്ദമാസ്‌മരികത കൊണ്ട്‌ ഇന്നും അദ്ദേഹം ഗാനവേദികളിലും പിന്നണി ഗായകനായും നിറഞ്ഞു നില്‍ക്കുന്നു.
അവിട്ടത്തൂരിലെ അക്ഷരനന്മ
മലയാളഭാഷയുടെ പരിപോഷണത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച കെ.പി. രാഘവപ്പൊതുവാള്‍ ഒരു മഹാവിസ്‌മയമായി നമുക്കുമുന്നില്‍ ജീവിക്കുന്നു. കേരളീയര്‍ ഇന്ന്‌ സ്വന്തം ഭാഷയെ മറക്കുന്നതിലൂടെ തങ്ങളുടെ നിലനില്‍പ്പിനെതന്നെ അപകടപ്പെടുത്തുകയാണ്‌. ഈ ദുസ്ഥിതിയില്‍ രാഘവപ്പൊതുവാളിനെപ്പോലെയുള്ളവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക്‌ അതിജീവനത്തിനുള്ള പ്രത്യാശഭരിതമായ വഴികള്‍ തുറന്നുകാട്ടുന്നു. ഭഷയുടെ വളര്‍ച്ചയ്‌ക്കും സാഹിത്യത്തിന്റെ ഉന്നമമത്തിനുവേണ്ടി തന്റെതായ എളിയ സംഭാവനക്‌ള്‍ നല്‌കിയ രാഘവന്‍മാസ്റ്റര്‍ നിര്‍വഹിക്കുന്നത്‌ മഹത്തായ ചരിത്രദൗത്യമാണ്‌.
ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍
ക്വിറ്റ്‌ ഇന്ത്യ സമരം മുതല്‍ ഇങ്ങോട്ട്‌ മുരിയാട്‌ കായല്‍ സംരക്ഷണം വരെ എത്തിനില്‍ക്കുന്ന പോളിയുടെ ( പോളിച്ചേട്ടന്റെ ) രാഷ്ട്രീയജീവിതം ഏറെ സംഭവബഹുലമാണ്‌. ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിച്ച പോളിച്ചേട്ടന്‍ ഒട്ടേറെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായി ഇന്നും തന്റെ കര്‍മ്മരംഗത്ത്‌ ഉറച്ചുനില്‍ക്കുന്നു.ക്വിറ്റ്‌ ഇന്ത്യ സമരത്തിന്റെ തീക്ഷ്‌ണതയില്‍ ഇരിങ്ങാലക്കുട ഗവ. ബോയ്‌സ്‌ സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട കെ.പി. പോളി തന്റെ കൂട്ടുകാരനായ കെ.എല്‍. കുഞ്ഞവരയുടേയും, മാരാത്ത്‌ ശിവരാമമേനോനുമൊപ്പം
പ്രൊഫ: ഇ.കെ നാരായണന്റെ ജീവിതത്തിലേക്ക്‌ ഒരു എത്തിനോട്ടം.
എറണാകുളം ജില്ലയിലെ ഒരു സാധാരണ കുടുംബത്തില്‍ 1955 നവംബര്‍ 13ന്‌ ആണ്‌ ഇ.കെ.എന്‍ എന്നറിയപ്പെടുന്ന നാരായണന്‍ മാഷുടെ ജനനം. ആശാന്‍ പള്ളിക്കൂടത്തിലും പ്രൈമറി സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വ്യവസായാവശ്യത്തിന്‌ അമ്പലമുകളിലെ സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നപ്പോള്‍ ചെറുപ്പത്തില്‍ തന്നെ കുടുംബം മറ്റത്തൂര്‍ പഞ്ചായത്തിലെ കാവനാട്ടത്തേക്ക്‌ താമസം മാറ്റി. ഏഴു മുതലുള്ള സ്‌കൂള്‍ വിദ്യാഭ്യാസം തൃശ്ശൂര്‍ സെന്റ്‌ തോമാസ്‌ കോളേജില്‍ സാമ്പത്തിക ക്ലേശവും അനാരോഗ്യവും...
ഡോ.കെ.രാധാകൃഷ്‌ണന്‍ -ശാസ്‌ത്രജ്ഞനായ കലാകാരന്‍
'കര്‍ണ്ണ ശപഥം കേട്ട്‌ മനസ്സുകൊണ്ട്‌ ചെറുപ്പത്തില്‍ തന്നെ കര്‍ണ്ണനായി ആടിയവനാണ്‌ ഞാന്‍' ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിന്‌ ശേഷം ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്‌മാരക കലാനിലയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിച്ച ഡോ.കെ .രാധാകൃഷ്‌ണന്‍ പറഞ്ഞ വാക്കുകളാണിവ.'കൂത്തിന്റെം ,കൂടിയാട്ടത്തിന്റേം,കഥകളിയുടെയും ഈറ്റില്ലമായ ഇരിങ്ങാലക്കുടയുടെ പൈതൃകം ഉള്‍ക്കൊണ്ട്‌ വളര്‍ന്നവനാണ്‌ ഞാന്‍.യുനെസ്‌കോയുടെ പ്രധാന ഹാളില്‍ ലോകത്തിലെ പ്രഗത്ഭരുടെ ഛായാച്ചിത്രങ്ങള്‍ വെച്ചിരിക്കുന്നതില്‍ കൂടിയാട്ടത്തിന്റെ കുലപതി അമ്മന്നൂരിന്റെ ചിത്രം കണ്ട്‌ ഞാന്‍ അമ്പരന്നു.ഞാന്‍
നോമ്പ്‌
ഋതുക്കള്‍ മാറുമ്പോള്‍ ഭൂമിയുടെ മുഖഛായമാറുന്നു. ഊഷ്‌മാവിന്റെ നിമ്‌നോന്നതങ്ങള്‍ക്കനുസരിച്ച്‌ പരിസരം പലവിധ വേഷമണിയുന്നു. ജീവന്റെ പച്ചിലകള്‍ തളിര്‍ക്കുകയും കായ്‌ക്കുകയും പൂക്കുകയും ചെയ്യുന്നു. ജൈവരേണുക്കള്‍ ജലകണികകളായി പരിണമിക്കുകയും മേഘരാഗമായി പ്രണയാതുരമാവുകയും ചെയ്യുന്നു. ഇണങ്ങുകയും പിരിയുകയും വീണ്ടും വീണ്ടും ആവര്‍ത്തന ചക്രങ്ങള്‍കൊണ്ട്‌ വരുംവരായ്‌കള്‍