ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം മെയ് 5 ന് ആരംഭിക്കും. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പ്രത്യേകം മഹനീയമായി സജ്ജമാക്കിയ വേദിയില്‍ വൈകീട്ട് 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. ചിന്താശേഷിയും അര്‍പ്പണ മനോഭാവവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിതത്തില്‍ നന്മ നിറക്കുന്നതിനുള്ള ഏക മാര്‍ഗ്ഗമായ അദ്ധ്യാത്മിക ബോധം വീണ്ടെടുക്കുന്നതിനുള്ള ഉപാധിയാണ് ഭാഗവത സപ്താഹ യജ്ഞം.യജ്ഞത്തില്‍ നവീന്‍കുമാര്‍ യജ്ഞാചാര്യനും സിദ്ധാര്‍ത്ഥന്‍ യജ്ഞ പൗരാണികനും വാസുദേവന്‍ നമ്പൂതിരി യജ്ഞപുരോഹിതനുമാണ്. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമത്തോടു കൂടി ആരംഭിക്കുന്ന യജ്ഞം മെയ് 12ന് ശ്രീകൃഷ്ണാവതാര പാരായണത്തിനു ശേഷം സഹസ്രനാമജപത്തോടെ സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here