റോഡ്‌ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ്‌
Published :03-Jan-2013

ജനുവരി 1 മുതല്‍ 7 വരെ ഇരിങ്ങാലക്കുടയില്‍ റോഡ്‌ സുരക്ഷാവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ രക്തദാന ക്യാമ്പ്‌ നടത്തി. ഇരിങ്ങാലക്കുട സബ്ബ്‌ ആര്‍.ടി.ഒ ജീവനക്കാര്‍, സിവില്‍ സ്റ്റേഷനിലെ മറ്റു വിഭാഗങ്ങളിലെ ജീവനക്കാര്‍, ഓള്‍ കേരള ബ്ലഡ്‌ ഡോണേഴ്‌സ്‌ അസോസിയേഷന്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്‌ ബ്ലഡ്‌ ബാങ്ക്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. സബ്ബ്‌ ആര്‍.ടി.എ ഷാജി മാധവന്‍, ഓള്‍ കേരള ബ്ലഡ്‌ ഡോണേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട്‌ ചന്ദ്രശേഖര മേനോന്‍ കല്ലേറ്റുംങ്കര, ട്രഷറര്‍ വാസിം, എ.സി രാമന്‍ നായര്‍, ഡോ. സുഷമ.ഡി എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.

View Comments

Other Headlines