അന്നമനട: പാലിശ്ശേരിയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട പാലിശ്ശേരി തെക്കാട്ട് അരവിന്ദാക്ഷന്‍ 85നെ യാണ് വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളുപ്പിന് പച്ചക്കറി കൃഷിക്ക് നനക്കുവാന്‍ പോയപ്പോള്‍ കാല്‍ തെറ്റി വീണതാകുമെന്ന് നിഗമനം. വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തി. മാള പോലീസിലും പരാതി നല്‍കി. അതിനിടയിലാണ് പറമ്പിലെ ആള്‍മറയില്ലാത്ത നാല്പതടി ആഴമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള അഗ്‌നിശമനസേനയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി മൃതദേഹം കരക്കുകയറ്റി. ലീഡിംഗ് ഫയര്‍മാന്‍ വേണുദാസ്, ഡ്രൈവര്‍ സത്യന്‍, ഫയര്‍മാന്‍മാരായ കൃഷ്ണദാസ്, അരുണ്‍, ബിനുലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരക്കു കയറ്റിയത്. മാള പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌ക്കാരം നടത്തി. ഭാര്യ: ഹൈമവതി. മക്കള്‍: ഗിരീഷ്‌കുമാര്‍, ഗിരിജ. മരുമക്കള്‍: ജയശ്രീ, ഹരികൃഷ്ണന്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here