ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ വെളുപ്പിന് ശാസ്താവിന് 108 കരിക്കഭിഷേകത്തോടെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.വൈകീട്ട് 6.30 ന് ക്ഷേത്ര നടപ്പുരയില്‍ വെച്ച് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ആലിലവിളക്ക് തെളിയിച്ച് നവരാത്രി മഹോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പെരുവനം സതീശന്‍ മാരാര്‍, പെരുവനം – ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിററി വൈസ് പ്രസിഡന്റ് എം. രാജേന്ദ്രന്‍, പെരുവനം – ആറാട്ടുപുഴ പൂരം കള്‍ചറല്‍ & ഹെറിറ്റേജ് ട്രസ്റ്റ് പ്രസിഡന്റ് കാളത്ത് രാജഗോപാല്‍, ആറാട്ടുപുഴ ദേവസ്വം ഓഫീസര്‍ എ. സുരേഷ് എന്നിവരുടെയും ഭക്തജനങ്ങളുടെയും ദേശക്കാരുടെയും വിവിധ ക്ഷേത്ര സമിതി അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രസിഡന്റ് എം.മധു, സെക്രട്ടറി അഡ്വ. സുജേഷ് കെ, വൈസ് പ്രസിഡന്റ് എ.ജി. ഗോപി , ജോ. സെക്രട്ടറി സുനില്‍ പി മേനോന്‍ എന്നിവരടങ്ങുന്ന ക്ഷേത്ര ഉപദേശക സമിതി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.നവരാത്രിയോടനുബന്ധിച്ച് ഒക്ടോബര്‍ 16 ന് വൈകീട്ട് 6 ന് പൂജവെയ്പ് തുടര്‍ന്ന് 6.30 ന് കലാമണ്ഡലം രാമചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്ത്.17 ന് വൈകീട്ട് 6.30 ന് പെരിങ്ങാവ് ശ്രീധന്വന്തരി ക്ഷേത്രം മാതൃ സമിതി സമര്‍പ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്.18 ന് രാവിലെ 7 ന് ആറാട്ടുപുഴ രാജേഷ് & ടീം അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. 19 ന് രാവിലെ 6 ന് സരസ്വതീപൂജ, തുടര്‍ന്ന് സമൂഹ അക്ഷരപൂജയും എഴുത്തിനിരുത്തലും. 7 ന് ആറാട്ടുപുഴ രാജേഷ് & ടീം അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന.നവരാത്രി സമയത്ത് എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ ശ്രീലകത്ത് നെയ് വിളക്ക്, ചന്ദനം ചാര്‍ത്ത്, വിശേഷാല്‍ നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാകും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here