വെള്ളാംങ്കല്ലൂര്‍- കേരള പുലയര്‍ മഹാസഭയുടെ വെള്ളാംങ്കല്ലൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി ആര്‍ അംബേദ്ക്കറുടെ 128 -ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. വെള്ളാംങ്കല്ലൂര്‍ സെന്ററില്‍ നടന്ന ജന്മദിനാഘോഷം യൂണിയന്‍ പ്രസിഡണ്ട് ശശി കോട്ടോളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, പി.എന്‍.സുരന്‍, ടി.സി.ബാബു എന്നിവര്‍ സംസാരിച്ചു. വടക്കുംകര ടൗണ്‍ ശാഖകളില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് രേണുക ബാബു, സുസ്മിതന്‍, ബിജു, സന്ധ്യ വിജയന്‍, എന്നിവര്‍ നേതൃത്വം കൊടുത്തു. പുത്തന്‍ചിറ പുളിയിലക്കുന്ന് ശാഖയില്‍ നടന്ന ജന്മദിനാഘോഷങ്ങള്‍ക്കു് ഷൈബി രാധാകൃഷ്ണന്‍, വള്ളിക്കുട്ടി വാരിയത്ത്, സൗമ്യ ബിജു എന്നിവര്‍ നേതൃത്വം കൊടുത്തു. കൊറ്റംനെല്ലൂര്‍ ശാഖയില്‍ നടന്ന പരിപാടിക്ക് രജനി ഹരിദാസ്, ശിവരാമന്‍ പണ്ടാര പരമ്പില്‍, എന്‍.വി.ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.നടവരമ്പില്‍ നടന്ന ആഘോഷ പരിപാടിക്ക് എം.സി. സുനന്ദകുമാര്‍ നേതൃത്വം നല്‍കി. പടിയൂര്‍ ശാഖയില്‍ നടന്ന ജന്മദിനാഷേഷം സെക്രട്ടറി വിനോദ്കുമാര്‍, പി വി.ശ്രീനിവാസന്‍ ,സുസ്മിത വിജയന്‍ ,എന്നിവര്‍ നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here